നോള്‍ട്ട കിച്ചണ്‍വെയറുകള്‍ യു.എ.ഇ. വിപണിയില്‍
Posted on: 30 Jan 2015
ദുബായ്: ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ 'നോള്‍ട്ട'യുടെ കിച്ചണ്‍ വെയറുകളും നോണ്‍സ്റ്റിക്ക് ഉത്പന്നങ്ങളും യു.എ.ഇ. വിപണിയിലുമെത്തി.
കേരളത്തില്‍ ഏറെക്കാലം വിതരണരംഗത്തുണ്ടായിരുന്ന കൊട്ടാരം ട്രേഡിങ് കമ്പനിയുടെ ഉത്പന്നമാണ് നോള്‍ട്ട. ഇതിനകം ഇന്ത്യ മുഴുക്കെയും ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുള്ള നോള്‍ട്ടയുടെ നാല്‍പ്പത് ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ യു.എ.ഇ.യില്‍ വിപണനം ചെയ്യുന്നതെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് കൊട്ടാരവും മാനേജിങ് ഡയറക്ടര്‍ ആന്റണി കൊട്ടാരവും വിപണന ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാനൂറിലേറെ ഉത്പന്നങ്ങളാണ് നോള്‍ട്ട ഇന്ത്യന്‍ വിപണിയിലിറക്കിയത്. നോണ്‍സ്റ്റിക്ക് സിറാമിക് വെയര്‍, നോണ്‍സ്റ്റിക്ക് പോപ്പുലര്‍ വെയര്‍, പ്രഷര്‍കുക്കര്‍ എന്നീ ശ്രേണിയില്‍പ്പെട്ടതാണ് ഇവിടെ വിപണിയിലിറക്കിയിരിക്കുന്നത്. നാല്‍പ്പതോളം ഉത്പന്നങ്ങള്‍കൂടി താമസിയാതെ യു.എ.ഇ.യിലെത്തിക്കുമെന്നും അവര്‍ പറഞ്ഞു. പരിസ്ഥിതിസൗഹൃദവും സുരക്ഷിതവുമായ സിറാമിക് സിരീസിലുള്ള ഉത്പന്നങ്ങളാണ് ഇവിടെ വിപണിയിലിറക്കുന്നത്. താമസിയാതെ എല്ലാ ജി.സി.സി. രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇവ എത്തിക്കുമെന്ന് ബിസിനസ് ഹെഡ് യു.വി. നായര്‍ അറിയിച്ചു. ദുബായില്‍ സ്വന്തമായി ഓഫീസ് തുറന്നുകൊണ്ടാണ് പ്രവര്‍ത്തനം. ഒരു വര്‍ഷത്തെ വാറന്റിയാണ് ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നതെന്ന് തോമസ് കൊട്ടാരം പറഞ്ഞു. യു.എ.ഇ.യിലെ വിതരണം ഏറ്റെടുത്ത യൂസഫ് എ. മെഹബൂദിയും ചടങ്ങില്‍ സംബന്ധിച്ചു.
from kerala news edited
via IFTTT