കര്‍ണാടകയില്‍ എല്ലാവര്‍ക്കും സൗജന്യ അപകട ഇന്‍ഷുറന്‍സ്
Posted on: 30 Jan 2015
അജ്മാന്‍: കര്‍ണാടകയിലെ എല്ലാ ജനങ്ങള്‍ക്കും സംസ്ഥാനത്തെത്തുന്ന സന്ദര്‍ശകര്‍ക്കും സൗജന്യ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിനകത്ത് അപകടത്തില്‍പെടുന്ന ആര്‍ക്കും 48 മണിക്കൂര്‍ വരെ ചികില്‍സ ലഭ്യമാക്കാനായി 25,000 രൂപയാണ് ഇന്‍ഷുര്‍ തുകയായി നല്‍കുന്നത്. ഇത് ചികില്‍സാചെലവിനത്തിലേക്ക് സര്‍ക്കാര്‍തന്നെ ആസ്പത്രികള്‍ക്ക് നല്‍കും. സ്വകാര്യ ആസ്പത്രികളിലും ഈ ഇന്‍ഷുറന്‍സ് സൗകര്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന ബ്യാരീസ് കള്‍ച്ചറല്‍ഫോറത്തിന്റെ സമാപനച്ചടങ്ങുകള്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. അപകടം നടന്ന ഉടന്‍ എല്ലാവര്‍ക്കും ചികില്‍സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ഇതിനകം നടപ്പാക്കികഴിഞ്ഞു. ഈ ബഹുമതിക്ക് അര്‍ഹമാവുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടക. അപകടസ്ഥലങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്താനായി തിരക്കേറിയസ്ഥലങ്ങളില്‍ ബൈക്ക് ആംബുലന്‍സും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഇരുപത് ബൈക്കുകളാണ് റോഡിലിറക്കുന്നത്. ആസ്പത്രികള്‍, ഡോക്ടര്‍മാര്‍, ചികില്‍സാ ചെലവുകള്‍, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷനും സംസ്ഥാന ആരോഗ്യവകുപ്പ് തയ്യാറാക്കിയതായി അദ്ദേഹം പറഞ്ഞു. 104 എന്ന ഫോണ്‍നമ്പറില്‍ വിളിച്ചാല്‍ സൗജന്യ വൈദ്യോപദേശവും കൗണ്‍സലിങ്ങും നല്‍കുന്ന സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.
കര്‍ണാടകയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി ഏപ്രില്‍ രണ്ടിന് യു.എ.ഇ.യില്‍ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപകസംഗമം നടത്തും. ലോക കന്നഡിഗ സാഹിത്യസമ്മേളനം മൂന്നിനും ഇവിടെ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും ഇതിനായി എത്തുമെന്നും അദ്ദേഹം അറിയിച്ചു. മൊയ്തീന്‍ ബാവ എം.എല്‍.എ.യും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു. ഡോ. ബി.കെ.യൂസഫ്, ബി.എം.മുംതാസ് അലി , ഡോ.കാഫ് മൊഹമ്മദ് എന്നിവരും സംബന്ധിച്ചു.
നേരത്തേ മന്ത്രി യു.ടി. ഖാദര്‍ അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഇമിയെ സന്ദര്‍ശിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി അജ്മാന്‍ ഭരണാധികാരികള്‍ നല്‍കുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് മന്ത്രി ഖാദര്‍ ഹുമൈദ് അല്‍ നുഇമിക്ക് മെമന്റൊ സമ്മാനിച്ചു. കര്‍ണാടകത്തില്‍ ആരോഗ്യ മേഖല ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അജ്മാന്‍ ഗവണ്‍മെന്റിന്റെ സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു. നേരത്തെ യൂനിവേഴ്‌സിറ്റിയില്‍ എത്തിയ മന്ത്രിയെയും എം.എല്‍.എ.യെയും തുംബൈ ഗ്രൂപ്പ് സ്ഥാപകന്‍ തുംബൈ മൊയ്തീന്‍ സ്വീകരിച്ചു.
from kerala news edited
via IFTTT