Story Dated: Friday, January 30, 2015 02:56
കല്‍പ്പറ്റ: സംസ്‌ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന കല്‍പ്പറ്റ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാറിന്റെ ഉറപ്പിനെ തുടര്‍ന്ന്, പുക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ ഏഴ് പദ്ധതികള്‍ അന്യ ജില്ലകളിലേക്ക് മാറ്റാനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗത്തില്‍ ശ്രേയാംസ്‌കുമാര്‍ പങ്കെടുത്തിരുന്നു. പാരിസ്‌ഥിതിക പ്രാധാന്യമുള്ള ലക്കിടിയിലെ ഭൂമിയില്‍ കുന്നിടിച്ച് നിരത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് തടഞ്ഞുകൊണ്ട് ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവായതോടു കൂടിയാണ് 28 കോടിയുടെ ഏഴ് പദ്ധതികള്‍ അനിശ്‌ചിതത്വത്തിലായത്. വയനാട്ടില്‍ കെട്ടിട നിര്‍മാണം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അവ അന്യ ജില്ലകളിലെ കാമ്പനുകളിലേക്ക് മാറ്റാനാണ് വെറ്ററിനറി സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ ഉറപ്പ് പരിഗണിച്ച് അധികൃതര്‍ തീരുമാനം രണ്ടാഴ്‌ചത്തേക്ക് മാറ്റിയത്. ആദിവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിശ്‌ചയിച്ച ഭൂമിയിലാണ് വെറ്ററിനറി സര്‍വകലാശാല കെട്ടിടം നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചില പരിസ്‌ഥിതി, ആദിവാസി സംഘടനകളും പ്രതിഷേധവുമായി രംഗത്തു വരുകയും ചെയ്‌തതോടെ കടുത്ത തീരുമാനമെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
from kerala news edited
via IFTTT