121

Powered By Blogger

Thursday, 29 January 2015

'ഫോമ' പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു








'ഫോമ' പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു


Posted on: 30 Jan 2015


മുംബൈ: തന്റെ പാട്ടുകളിലെ തത്ത്വശാസ്ത്രം പ്രായം കൊണ്ട് നേടിയതല്ലെന്നും മറിച്ചു ജന്മം കൊണ്ട് കിട്ടിയതാണെന്നും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്ക് എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനയായ 'ഫോമ' നല്‍കിയ പ്രത്യേക പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂട്യൂബിനെയും ഫേസ്ബുക്കിനെയും ആഘോഷമാക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ശ്രീകുമാരന്‍ തമ്പിയെപ്പോലൊരു പ്രതിഭയുടെ പ്രസക്തിക്ക് 'ഫോമ' നല്‍കിയ അംഗീകാരം പ്രശംസനീയമാണെന്ന് നടി നവ്യാനായര്‍ പറഞ്ഞു. വാഷി വിഷ്ണുദാസ് ഭാവേ ഹാളില്‍ നടന്ന ചടങ്ങില്‍ നവ്യാനായര്‍, ഗുഡ്‌നൈറ്റ് മോഹന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങില്‍ പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, പി.ആര്‍. കൃഷ്ണന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എം.ഐ. ദാമോദരന്‍, വ്യവസായികളായ റോയ് ജോണ്‍ മാത്യു, എം.കെ. നവാസ്, ഹരിഹരന്‍, ടെലിവിഷന്‍ അവതാരകന്‍ ജെ.പി. തകഴി, ആര്‍ക്കിട്ടെക്ട് സുരേഷ്, നര്‍ത്തകി സുഷമാ ഗോപിനാഥ് തുടങ്ങിയ പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 'ഫോമ' ചെയര്‍മാന്‍ എന്‍.കെ. ഭൂപേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് യു.എന്‍. ഗോപി നായര്‍ സ്വാഗതം പറഞ്ഞു. മനോജ് മാളവിക ചടങ്ങു നിയന്ത്രിച്ചു. തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പി തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ബിജു നാരായണനും സംഘവും ആലപിച്ചു. രമേഷ് പിഷാരടി നയിച്ച കോമഡിയും ഉണ്ടായിരുന്നു.











from kerala news edited

via IFTTT