121

Powered By Blogger

Thursday, 29 January 2015

അബുദാബി; മേഖലയിലെ ഏറ്റവും സുരക്ഷിതനഗരം








അബുദാബി; മേഖലയിലെ ഏറ്റവും സുരക്ഷിതനഗരം


Posted on: 30 Jan 2015


അബുദാബി: മധ്യപൂര്‍വേഷ്യന്‍ മേഖലയിലെ ഏറ്റവും സുരക്ഷിതനഗരമായി അബുദാബിയെ തിരഞ്ഞെടുത്തു. ആഗോളതലത്തില്‍ നഗരത്തിന് 25-ാം സ്ഥാനമുണ്ട്. 'ഇക്കോണമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്' നടത്തിയ സുരക്ഷിത നഗര സൂചിക 2015 സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് തലസ്ഥാന നഗരി അംഗീകാരം നേടിയത്. ടോക്യോ ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതനഗരം.

ആരോഗ്യം, അടിസ്ഥാന സൗകര്യം, സൈബര്‍ മേഖലയിലെ സുരക്ഷ, വ്യക്തിഗത സുരക്ഷ എന്നിവ പരിഗണിച്ചാണ് അബുദാബിയെ മേഖലയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തത്. റോം, മിലാന്‍, ഷാംങ്ഹായ്, മോസ്‌കോ തുടങ്ങിയ നഗരങ്ങളെ കടത്തിവെട്ടിയാണ് അബുദാബി നേട്ടം കൈവരിച്ചത്. ആദ്യ 25 നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ഏക മധ്യപൂര്‍വേഷ്യന്‍ നഗരവും അബുദാബിയാണ്. ദോഹ 29-ാം സ്ഥാനവും റിയാദ് 46-ാം സ്ഥാനവും നേടിയിട്ടുണ്ട്.












from kerala news edited

via IFTTT