Story Dated: Friday, January 30, 2015 05:07
വിതുര: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നുവാര്‍ഡുകളില്‍ കുടിവെള്ള വിതരണം നിലച്ചിട്ട് മാസം ഒന്നു കഴിഞ്ഞു. വാട്ടര്‍ അഥോറിറ്റി അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, തുരുത്തി, ആനപ്പെട്ടി വാര്‍ഡുകളിലാണ് കഴിഞ്ഞ ഒരുമാസമായി കുടിവെള്ള വിതരണം മുടങ്ങിക്കിടക്കുന്നത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ കിണറുകളിലും മറ്റു ജലസ്രോതസുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. വാട്ടര്‍ അഥോറിറ്റിയുടെ വെള്ളത്തെ ആയിച്ചാണ് ഈ വാര്‍ഡുകളിലെ കുടുംബങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത്.
വാട്ടര്‍ അഥോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെന്ന് പറഞ്ഞാണ് ചെറ്റച്ചല്‍ പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഒരു അറ്റകുറ്റപ്പണിയും നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പരാതിപ്പെടുന്നതിനായി ഫോണിലും നേരിട്ടും നാട്ടുകാരും ജനപ്രതിനിധികളും ബന്ധപ്പെട്ടപ്പോഴൊക്കെ മോശമായ പ്രതികരണമാണുണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്. ജലവിതരണം പുനരാരംഭിച്ചില്ലെങ്കില്‍ വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിരിക്കുകയാണ്.
from kerala news edited
via IFTTT