Story Dated: Saturday, December 13, 2014 03:20
പരപ്പനങ്ങാടി: ജില്ലയിലെ തനത് ഭക്ഷണ വിഭവങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭ്യമാക്കുന്നതിനായി മലപ്പുറം ഡി.ടി.പി.സി തുടങ്ങുന്ന ബ്രാന്‍ഡഡ് റെസേ്‌റ്റാറന്റുകളില്‍ ആദ്യത്തേത് ഇന്നു പരപ്പനങ്ങാടിയില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്‌ദുറബ്ബ് അധ്യക്ഷനാവും. മലപ്പുറത്തിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ ഗുണനിലവാരത്തോടെ സഞ്ചാരികളില്‍ എത്തിക്കുകയാണ് ട്രീറ്റ് എന്ന സംരംഭത്തിന്റെ ലക്ഷ്യം. ജൈവ ഉത്‌പന്നങ്ങള്‍ കൊണ്ടുള്ള ഭക്ഷണവിഭവങ്ങളാണ് ലഭിക്കുക. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് പാചകം കാണുന്നതിനും ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരിച്ച് വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകും. ഗുണമേന്മയേറിയ ഭക്ഷണവിഭവങ്ങള്‍ വിവിധ രുചികളില്‍ പരിചയപ്പെടാനുള്ള അവസരമാണ് ഡി.ടി.പി.സി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ മില്‍മയുടെ കൗണ്ടര്‍, വിവിധ നാടന്‍ ഉത്‌പന്നങ്ങളുടെ വില്‌പന എന്നിവയുമുണ്ടാകും. നാടന്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്നത് പരിചയപ്പെടാനുളള അവസരവുമുണ്ടാകും. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ റെസെ്‌റ്റാറന്റുകള്‍ പ്രവര്‍ത്തിക്കും. ജനുവരിയില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും തുടര്‍ന്ന് ജില്ലയിലെ മറ്റ് സ്‌ഥലങ്ങളിലും ഒമ്പത് റെസെ്‌റ്റാറന്റുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെയാണ് ഡി.ടി.പി.സി യുടെ പുതിയ സംരംഭം പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്.
from kerala news edited
via
IFTTT
Related Posts:
അപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന് Story Dated: Friday, March 6, 2015 03:06തിരൂരങ്ങാടി: കഴിഞ്ഞ ദിവസം രാത്രി ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ കുന്നത്തുപറമ്പ് താഴത്തെ പുരയ്ക്കല്‍ സത്യന് (48), മകന് അമൃതേഷ് (17) എന്നിവ… Read More
സംയുക്ത വാഹന പരിശോധന: ഹെല്‍മെറ്റ് ധരിക്കാത്ത 165പേര്‍ക്കെതിരെ നടപടി Story Dated: Friday, March 6, 2015 02:57മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാത്ത 165 പേരില്‍ നിന്നും പിഴ ഈടാക്കി. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത 74 പേര്… Read More
അപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന് Story Dated: Friday, March 6, 2015 03:06തിരൂരങ്ങാടി: കഴിഞ്ഞ ദിവസം രാത്രി ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ കുന്നത്തുപറമ്പ് താഴത്തെ പുരയ്ക്കല്‍ സത്യന് (48), മകന് അമൃതേഷ് (17) എന്നിവ… Read More
പഞ്ചായത്ത് വിഭജനം: വിചാരണ 12ന് തിരുവനന്തപുരത്ത് Story Dated: Friday, March 6, 2015 02:57മലപ്പുറം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭജനം, രൂപവല്‍ക്കരണം, കൂട്ടിച്ചേര്‍ക്കല്‍, കുറയ്ക്കല്‍ എന്നവയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ആക്ഷേപ… Read More
സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഫിലിപ്പൈനില്‍ പ്രൗഢോജ്വല സ്വീകരണം Story Dated: Saturday, March 7, 2015 01:52മലപ്പുറം: ഫിലിപ്പന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കുന്നു പതിമൂന്നാമത് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ആന്റ് ലാന്‍ഗ്വേജ് ഫൈസ്റ്റിവലില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തോടൊപ്പം പാണക്കാ… Read More