Story Dated: Saturday, December 13, 2014 06:32
മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിക്ക് കൂട്ടിരുന്ന ഹോംനഴ്‌സ് ആക്രമിച്ചതായി പരാതി. വെള്ളറട കുന്നത്തുകാല്‍കടയില്‍ അന്നപൂര്‍ണയില്‍ ശ്രീകണ്‌ഠന്‍ നായരെ (85)യാണ് മെയില്‍ ഹോംനഴ്‌സ് മദ്യ ലഹരിയില്‍ ആക്രമിച്ചതായി പരാതിയുണ്ടായിരിക്കുന്നത്. ശ്രീകണ്‌ഠന്‍ നായര്‍ ഉദരസംബന്ധമായ അസുഖത്തിന് ഒന്നാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ശ്രീകുമാരിയുമുണ്ടായിരുന്നു. വാര്‍ധക്യ സഹജമായ അസുഖംകാരണം ശ്രീകുമാരിയെ സഹായിക്കാനാണ് ഹോംനഴ്‌സിനെ ഏര്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ രാത്രിയില്‍ ഹോംനഴ്‌സ് മദ്യലഹരിയിലെത്തി ശ്രീകണ്‌ഠന്‍ നായരെ ആക്രമിച്ചതായി ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചയോടെ ശ്രീകണ്‌ഠന്‍ നായര്‍ മരണമടഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ നിജസ്‌ഥിതി മനസിലാക്കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. ഹോംനഴ്‌സ് പോലീസ് കസ്‌റ്റഡിയിലാണ്.
from kerala news edited
via IFTTT