Home »
kerala news edited
,
news
» ട്വിറ്റര്‍ അക്കൗണ്ട്‌്: ഐ.എസില്‍ നിന്ന് മടങ്ങിയെത്തിയ യുവാവ് എന്‍.ഐ.എയ്‌ക്ക് വിവരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
Story Dated: Friday, December 12, 2014 08:29

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബംഗളുരു സ്വദേശിയെക്കുറിച്ച് എന്‍.ഐ.എയ്‌ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായി സൂചന. ഐ.എസില്‍ നിന്ന് മടങ്ങിയെത്തിയ മുംബൈ കല്യാണ്‍ സ്വദേശിയായ ആരിബ് മജീദിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഐ.എസിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെക്കുറിച്ച് വിവരം ലഭിച്ചത്. ഐ.എസിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് ബംഗളുരു സ്വദേശിയാണെന്ന് ബ്രിട്ടീഷ് മാധ്യമമായ ചാനല്‍ ഫോറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇതേതുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിരിക്കെയാണ് എന്‍.ഐ.എയ്‌ക്ക് ഇയാളെ സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി സൂചന പുറത്ത് വന്നത്. മെഹ്‌ദി മെഹ്‌ബൂബ് ബിശ്വാസ് എന്ന യുവാവാണ് ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ആരിബ് വെളിപ്പെടുത്തി. ഇയാള്‍ ബംഗളുരു സ്വദേശിയാണെന്നും ആരിബ് മജീദ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അതേസമയം ഇയാള്‍ കൈമാറിയ വിവരങ്ങളുടെ ആധികാരികത എന്‍.ഐ.എ സ്‌ഥിരീകരിച്ചിട്ടില്ല. ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയയാളെ കണ്ടെത്താന്‍ എന്‍.ഐ.എ ട്വിറ്റര്‍ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്.
ഷാമി വിറ്റ്‌നസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഐ.എസിന് വേണ്ടി ആശയപ്രചരണം നടത്തുന്നത്. പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഈ അക്കൗണ്ടില്‍ ദിവസവും ഒന്നര ലക്ഷത്തിലധികം ഐ.എസ് അനുകൂല ട്വീറ്റുകളാണ് പോസ്‌റ്റ് ചെയ്യപ്പെടുന്നത്. ഈ അക്കൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മെഹ്‌ദി ബംഗളുരുവിലെ ഒരു ബഹുരാഷ്‌ട്ര കമ്പനിയിലെ ജീവനക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കായി ബംഗളുരു പോലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
from kerala news edited
via
IFTTT
Related Posts:
ആറ് വയസുകാരന് മകന്റെ കൈപിടിച്ച് ഹുസൈന് അക്ഷരലക്ഷം പരീക്ഷയെഴുതി Story Dated: Sunday, March 29, 2015 08:00മലപ്പുറം: ഉപ്പയുടെ ഊന്നുവടിയും പിടിച്ച് പരീക്ഷയ്ക്ക് കൂട്ടിരിക്കുന്ന നസീഫായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ താരം. പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് ഒന്നാം ക്ലാസില്‍ പഠനം അവസാനിപ്പ… Read More
തിയറ്ററിനുള്ളില്‍ കുരുമുളക്സ്പ്രേ പ്രയോഗം ; രണ്ടു പേര്‍ക്ക് മര്‍ദനമേറ്റു Story Dated: Sunday, March 29, 2015 07:45കോട്ടയം: നഗരമധ്യത്തിലെ അഭിലാഷ് തിയറ്ററില്‍ സിനിമാ പ്രദര്‍ശനത്തിനിടെ നാലംഗസംഘം കുരുമുളക്സ്പ്രേ വിതറി രണ്ടു പേരെ മര്‍ദിച്ചു. സിനിമാ കാണാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട… Read More
കരിപ്പൂരില്‍ ഉപേക്ഷിച്ച പെട്ടിയില്‍ മൂന്നു കിലോ സ്വര്‍ണം കണ്ടെത്തി Story Dated: Sunday, March 29, 2015 07:55കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള കസ്റ്റംസ് ഹാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടിയില്‍ നിന്നും കസ്റ്റംസ് ഇന്റലിജന്റ്്സ് വിഭാഗം 3.022 കിലോ സ്വര്‍ണം കണ്ടെത്തി. 11… Read More
മുഖ്യമന്ത്രിയെ ടി.ബിയില്‍ തടയുമെന്ന രഹസ്യവിവരം; ഉഴവൂര്‍ വിജയനും പ്രവര്‍ത്തകരും കരുതല്‍ തടങ്കലില്‍ Story Dated: Sunday, March 29, 2015 07:48കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയാന്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ… Read More
ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു Story Dated: Sunday, March 29, 2015 06:03വള്ളിക്കുന്ന്; ഗൃഹനാഥന് ജോലിസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. അരിയല്ലൂര്‍ ബോര്‍ഡ് സ്കൂളിന് പടിഞ്ഞാറു കോഴിശേരി സുരേന്ദ്രനാ(53)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആനങ്ങാടിയിലെ ഒ… Read More