മൂന്നുമാസത്തെ താഴ്ന്ന നിലവാരത്തില്‍ 175 ഓഹരികള്‍
സെന്‍സെക്‌സ് സൂചിക ഡിസംബര്‍ 11വരെ 1000 പോയന്റ് താഴ്ന്നപ്പോഴുണ്ടായ ഓഹരികളുടെ വീഴ്ചയാണ് കണ്ടത്. നവംബര്‍ 28ന് 28,694ലെത്തിയ സെന്‍സെക്‌സ് സൂചിക വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 27,602ലാണ്. 295 പോയന്റാണ് നിഫ്റ്റിയിലുണ്ടായ നഷ്ടം. സര്‍വകലാ റെക്കോഡായ 8,588 എന്ന നിലവാരത്തില്‍നിന്ന് 8,293 നിലവാരത്തിലേയ്ക്ക് നിഫ്റ്റി പതിച്ചു. ബിഎസ്ഇ -500, മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളും മലക്കംമറിഞ്ഞു.
ഐഡിയ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് പവര്‍, അഡാനി എന്റെര്‍പ്രൈസസ്, അബാന്‍ ഓഫ്‌ഷോര്‍, അരവിന്ദ്, എച്ച്ഡിഐഎല്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ടിടികെ പ്രസ്റ്റീജ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയും മൂന്ന് മാസത്തെ താഴ്ന്ന നിലവാരംകണ്ടു.
ബജാജ് ഇലക്ട്രിക്കല്‍, ടാറ്റ സ്‌പോഞ്ച് അയേണ്‍, അബാന്‍ ഓഫ്‌ഷോര്‍, ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലോറേഷന്‍, ആംടെക് ഇന്ത്യ, റിലയന്‍സ് പവര്‍, ടാറ്റ ടെലിസര്‍വീസസ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് തുടങ്ങിയ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയരത്തില്‍നിന്നാണ് കൂപ്പുകുത്തിയത്.
ചൈനയിലെ ഇടിവാണ് രാജ്യത്തെ ഖനന,ലോഹ ഓഹരികളെ ബാധിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് ഒഎന്‍ജിസി, കെയിന്‍ ഇന്ത്യ, അബാന്‍ ഓഫ് ഷോര്‍, ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സപ്ലൊറേഷന്‍, സെലാന്‍ എക്‌സ്‌പ്ലൊറേഷന്‍ എന്നിവയെ ദുര്‍ബലമാക്കി. എന്നാല്‍ താല്‍ക്കാലികമായുണ്ടായ ഇടിവ് ദീര്‍ഘകാലനിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാനുള്ള മികച്ച അവസരം നല്‍കിയെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
from kerala news edited
via IFTTT