121

Powered By Blogger

Friday, 12 December 2014

ശ്രീപാദം സ്‌റ്റേഡിയം: ജില്ലാ കലക്‌ടര്‍ പരിശോധന നടത്തി











Story Dated: Saturday, December 13, 2014 06:32


ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ശ്രീപാദം സ്‌റ്റേഡിയത്തില്‍ ജില്ലാകലക്‌ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 35-ാമത്‌ ദേശീയ ഗെയിംസിന്റെ വേദികളില്‍ ഒന്നാണിത്‌. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച്‌ ബാക്കിപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാകലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. ഖോഖോയും കബഡിയുമാണ്‌ ദേശീയ ഗെയിംസിനോടനുബന്ധിച്ച്‌ ആറ്റിങ്ങല്‍ ശ്രീപാദം സ്‌റ്റേഡിയത്തില്‍ നടന്നുന്നത്‌. ഇതിനിടെ നിര്‍മ്മാണ ജോലികള്‍ പാതിവഴിയില്‍ കിടക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ കലക്‌ടറുടെ നേതൃത്വത്തിലുളള സംഘം എത്തിയത്‌.


സ്‌റ്റേഡിയത്തോടനുബന്ധിച്ചുള്ള റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനും കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. വിശകലന യോഗത്തില്‍ ജില്ലാകലക്‌ടര്‍ ബിജു പ്രഭാകര്‍, സത്യന്‍ എം.എല്‍.എ, അസി. കലക്‌ടര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT