സൗരോര്‍ജ കാര്‍ പുറത്തിറക്കി
Posted on: 13 Dec 2014
സൗരോര്‍ജം മാത്രം ഉപയോഗിച്ച് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കാറിന് സാധിക്കും. ഫെറാറി കാറിന്റെ നാല് മടങ്ങ് വില മതിക്കുന്ന കാര്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളുടെ അന്വേഷണത്തിന്റെയും പരീക്ഷണങ്ങളുടെയും ഫലമാണ്. ആധുനിക സ്‌പോര്‍ട്‌സ് കാറുകളുടെയും സൗരോര്‍ജ എന്‍ജിനുകളുടെയും സാങ്കേതികത സംയോജിപ്പിച്ചാണ് കാറിന് രൂപം നല്‍കിയത്.
ജനവരിയില്‍ അബുദാബി എമിറേറ്റിലെ 1,200 കിലോമീറ്റര്‍ നിരത്തുകള്‍ താണ്ടിക്കൊണ്ടായിരിക്കും 'സോളാര്‍ ചലഞ്ച്' അരങ്ങേറുക. നാലു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ അന്താരാഷ്ട്രതലത്തിലുള്ള 20 ടീമുകള്‍ ചലഞ്ചില്‍ മാറ്റുരയ്ക്കും.
from kerala news edited
via IFTTT