121

Powered By Blogger

Friday, 12 December 2014

2013ല്‍ യു.എ.ഇ.യില്‍ വിറ്റഴിഞ്ഞത് മൂന്നരലക്ഷം വാഹനങ്ങള്‍








2013ല്‍ യു.എ.ഇ.യില്‍ വിറ്റഴിഞ്ഞത് മൂന്നരലക്ഷം വാഹനങ്ങള്‍


Posted on: 13 Dec 2014


ദുബായ്: 2013ല്‍ രാജ്യത്ത് മൂന്നരലക്ഷത്തില്‍പ്പരം വാഹനങ്ങള്‍ വിറ്റഴിഞ്ഞതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.). 16.7 ശതമാനം വര്‍ധനയോടെ വാഹന വില്പന 3,62,000 എത്തിയതായി ട്രാഫിക് ഡയറക്ടര്‍ എന്‍ജിനീയര്‍ ഹുസ്സൈന്‍ അല്‍ ബന്ന വ്യക്തമാക്കി.

വില്പന ഷോറൂമുകളെയും ടയര്‍ സെന്ററുകളെയും കേന്ദ്രീകരിച്ച് വാഹന സുരക്ഷാകാമ്പയിന്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ്യത്ത് വാഹനവില്പനയില്‍ ക്രമാതീതമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഷോറൂമുകളിലെയും ടയര്‍ സെന്ററുകളിലയെും ജീവനക്കാരെയും സന്ദര്‍ശകരെയും കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നത്അദ്ദേഹം പറഞ്ഞു.

ഒക്ടോബറിലാണ് ബോധവത്കരണ കാമ്പയിന് തുടക്കമായത്.

വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കുകയും വിവിധ മാധ്യമങ്ങള്‍വഴി സന്ദേശങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഹുണ്ടായി, കിയാ ഷോറൂമുകളില്‍ ഇതിനകം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ചെറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എമിറേറ്റിലെ പ്രധാന വാഹന ഷോറൂമുകളെയെല്ലാം കാമ്പയിന്റെ ഭാഗമാക്കും.

വാഹനമോടിക്കുമ്പോള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും റോഡുകളില്‍ പതിയിരിക്കുന്ന അപകടങ്ങളുമൊക്കെയാണ് സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കുമായി വിശദമാക്കുന്നതെന്ന് എന്‍ജിനീയര്‍ ഹുസ്സൈന്‍ അല്‍ ബന്ന വ്യക്തമാക്കി.

ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ടയറുകളുടെ പരിശോധനയും സംരക്ഷണവും സംബന്ധിച്ച വിവരങ്ങളും നിബന്ധനകളും ടയര്‍ സെന്ററുകളിലെ ജീവനക്കാര്‍ക്കായി വിശദീകരിക്കുകയാണ് ചെയ്യുന്നത്അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT