121

Powered By Blogger

Friday, 12 December 2014

ചേപ്പിലക്കുന്ന്‌ അംഗന്‍വാടിക്കും ശ്‌മശാനത്തിനും പുതുമുഖം : സാമൂഹിക പ്രവര്‍ത്തനത്തില്‍ മാതൃകയായി വിദ്യാര്‍ഥികള്‍











Story Dated: Saturday, December 13, 2014 03:20


mangalam malayalam online newspaper

മലപ്പുറം: ജീവിതം തുടങ്ങുന്ന കുരുന്നുകള്‍ക്കു അംഗന്‍വാടിയിലും ജീവിതത്തിനൊടുവില്‍ ശാശ്വത വിശ്രമമൊരുക്കുന്ന ശ്‌മശാനത്തിലും പ്രകാശപൂരിതമായ അന്തരീക്ഷമൊരുക്കി വിദ്യാര്‍ഥികള്‍ മാതൃകയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഗാന്ധി ദര്‍ശന്‍ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ത്രിദിന വില്ലേജ്‌ കാമ്പിലാണ്‌ വിദ്യാര്‍ഥികള്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയത്‌. ഇന്‍കെല്‍ എജുസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നെട്ടൂര്‍ ടൂള്‍സ്‌ ആന്‍ഡ്‌ ടെക്‌നിക്കല്‍ ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്‌) ലെ മെക്കാട്രോണിക്‌സ് ഡിപ്ലൊമ വിദ്യാര്‍ഥികളാണ്‌ വില്ലേജ്‌ കാമ്പില്‍ പങ്കാളികളായത്‌. കാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കൊണ്ടോട്ടി ചേപ്പിലക്കുന്ന്‌ അംഗന്‍വാടി പെയ്‌ന്റടിച്ച്‌ വൃത്തിയാക്കി. പരിസരത്തുള്ള രണ്ട്‌ പൊതു ശ്‌മശാനങ്ങളും വിദ്യാര്‍ഥികള്‍ വൃത്തിയാക്കി. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്രദമാക്കുന്നതിനുള്ള മാതൃകകള്‍ സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ വില്ലേജ്‌ കാംപ്‌ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍ - പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌ തുടക്കമിട്ട ലഹരിവിരുദ്ധ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കാളികളായി. വകുപ്പ്‌ പ്രസിദ്ധീകരിച്ച ബ്രോഷറുകളും പോസ്‌റ്ററുകളും മൂന്ന്‌ പട്ടികജാതി കോളനികളില്‍ വിതരണം ചെയ്‌തു. കോളനി നിവാസികളുമായി സംസാരിച്ചു.

കാരാത്തോട്‌ ഇന്‍കെല്‍ കാമ്പസിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയ്‌നിംഗ്‌ ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്‌) ത്രിവര്‍ഷ മെക്കാട്രോണിക്‌സ് ഡിപ്ലൊമ കോഴ്‌സിലെ 58 വിദ്യാര്‍ഥികളും ഗാന്ധി ദര്‍ശന്‍ സമിതി പ്രവര്‍ത്തകരും കാംപില്‍ പങ്കാളികളായി. മൂന്ന്‌ ദിവസങ്ങളിലായി ഗാന്ധിദര്‍ശനം, സാമൂഹിക വികസനത്തില്‍ യുവാക്കളുടെ പങ്ക്‌, ലഹരിനിര്‍മാജനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. എക്‌സൈസ്‌ വകുപ്പിലെ സംസ്‌ഥാന ലെയ്‌സണ്‍ ഓഫീസര്‍ കെ. വര്‍ഗീസ്‌ ക്ലാസെടുത്തു. ഗാന്ധിദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി സുലഭ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജു, എ.ഇ.ഒ കെ. ഉണ്ണി, പഞ്ചായത്ത്‌ അംഗം ചൂളന്‍ അധികാരി, എന്‍.ടി.ടി.എഫ്‌ പ്രിന്‍സിപ്പല്‍ എ. ഗോറി , വാര്‍ഡന്‍ രമേഷ്‌ പങ്കെടുത്തു.










from kerala news edited

via IFTTT