Story Dated: Saturday, December 13, 2014 03:22
പാലക്കാട്: കേരള എന്‍.ജി.ഒ സംഘ് 36 ാം സംസ്‌ഥാന സമ്മേളനത്തിന് പാലക്കാട്ട് ഉജ്‌ജ്വല തുടക്കം. ഭാരതീയ മസ്‌ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പത്മശ്രീ ഡോ: പി.ആര്‍. കൃഷ്‌ണകുമാര്‍, എഫ്.ഇ.ടി.ഒ സംസ്‌ഥാന പ്രസിഡന്റ് എസ്. വാരിജാക്ഷന്‍, ആര്‍.ആര്‍.കെ.എം.എസ് ജനറല്‍ സെക്രട്ടറി വിപിന്‍കുമാര്‍ ഡോഗ്ര എന്നിവര്‍ സംസാരിച്ചു. എം. സുരേഷ് സ്വാഗതവും പി.എന്‍. സുധാകരന്‍ നന്ദിയും പറഞ്ഞു.
ഉച്ചയ്‌ക്കു ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ ആഷാ മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. ആര്‍.എസ്.എസ് ബൗദ്ധിക് പ്രമുഖ് എം. മുകുന്ദന്‍ ഏകാത്മ മാനവ ദര്‍ശനത്തെ കുറിച്ച് പ്രഭാഷണം നടത്തി. സംസ്‌ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. ദിനേശന്‍ അധ്യക്ഷത വഹിച്ചു. എം.ടി. മധുസൂദനന്‍ സ്വാഗതവും പി. പീതാംബരന്‍ നന്ദിയും പറഞ്ഞു.
സേനാവകാശ നിയമവും സിവില്‍ സര്‍വീസ് പരിഷ്‌കരണവും സംബന്ധിച്ചു നടന്ന സെമിനാറില്‍ എന്‍.ജി.ഒ സംഘ് ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ വിഷയാവതരണം നടത്തി. ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ: പി.എസ് ശ്രീധരന്‍പിള്ള ഉദ്‌ഘാടനം ചെയ്‌തു. സെമിനാറില്‍ കേരള എന്‍.ജി.ഒ യൂണിയന്‍ സെക്രട്ടറി സുന്ദര്‍രാജ്, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംഘ് സംസ്‌ഥാന വൈസ് പ്രസിഡന്റ് ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍ സ്വാഗതവും എം.കെ. അരവിന്ദന്‍ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനത്തില്‍ സര്‍വീസില്‍ നിന്നു വിരമിച്ചവരെ ആദരിച്ചു. സംസ്‌ഥാനതലത്തില്‍ നടത്തിയ ലേഖന-കവിതാരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്‌തു.
വൈകീട്ട് പ്രകടനത്തിനു ശേഷം സ്‌റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്തു ചേര്‍ന്ന പൊതുയോഗം രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഖം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിപിന്‍കുമാര്‍ ധോഗ്ര ഉദ്‌ഘാടനം ചെയ്‌തു. എന്‍.ടി.യു സംസ്‌ഥാന സമതിയംഗം കെ.പി. ശശികല മുഖ്യ പ്രഭാഷണം നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി സി. ബാലചന്ദ്രന്‍ സംസാരിച്ചു. കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി. സുരേഷ്‌കുമാര്‍ സ്വാഗതവും കെ. നാരായണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടൗണ്‍ഹാളില്‍ കലാസന്ധ്യ അരങ്ങേറി.
ഇന്ന് രാവിലെ എട്ടിന് ടൗണ്‍ഹാളില്‍ ചേരുന്ന സംസ്‌ഥാന കൗണ്‍സില്‍ യോഗം ഫെറ്റോ സംസ്‌ഥാന സംഘടനാ സെക്രട്ടറി ടി.എം. നാരായണന്‍ ഉദ്‌ഘാടനം ചെയ്യും. എ. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സുഹൃദ് സമ്മേളനം ബി.എം.എസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും. വി. ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കും. സമ്മേളനം നാളെ സമാപിക്കും.
from kerala news edited
via IFTTT