121

Powered By Blogger

Monday, 16 February 2015

നിക്ഷേപിക്കാം, മ്യൂച്വല്‍ ഫണ്ടിന്റെ പെന്‍ഷന്‍ പ്ലാനുകളില്‍








നിക്ഷേപിക്കാം, മ്യൂച്വല്‍ ഫണ്ട് പെന്‍ഷന്‍ പ്ലാനുകളില്‍


Posted on: 16 Feb 2015


ആന്റണി സി. ഡേവിസ്‌


ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും




റിട്ടയര്‍മെന്റിന് മുമ്പുണ്ടായിരുന്ന സുഖകരമായ ജീവിതം തുടരുന്നതിനുള്ള ഭൗതിക സാഹചര്യമൊരുക്കാന്‍ സഹായിക്കുന്നവയാണ് പെന്‍ഷന്‍ പ്ലാനുകള്‍. ഇക്കൂട്ടത്തിലിതാ മ്യൂച്വല്‍ ഫണ്ടുകളും സജീവമാകുന്നു. പെന്‍ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിനായി നിരവധി ഫണ്ട് കമ്പനികള്‍ അപേക്ഷനല്‍കി കാത്തിരിക്കുകയാണ്.

രണ്ട് ഫണ്ടുകള്‍മാത്രമാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. യുടിഐ റിട്ടയര്‍മെന്റ് ബനഫിറ്റ് പ്ലാനും ടെംപിള്‍ടണ്‍ റിട്ടയര്‍മെന്റ് പ്ലാനും. എസ്ബിഐ, റിലയന്‍സ്, ആക്‌സിസ്, ഡിഎസ്പി ബ്ലാക്ക്‌റോക്ക് തുടങ്ങിയ ഫണ്ട് കമ്പനികള്‍ ഉടനെ റിട്ടയര്‍മെന്റ് പ്ലാനുകളുമായി രംഗത്തെത്തും. ആദായ നികുതി ഇളവ് ലഭിക്കുന്ന 80സി വകുപ്പില്‍ ഇവയെ ഉള്‍പ്പെടുത്താനായാല്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഫണ്ട് കമ്പനികളുടെ പ്രതീക്ഷ. പുതയ ബജറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.


ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമാണ് അടുത്തകാലംവരെ പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയിരുന്നത്. പുതിയതായി രംഗത്തുവരുന്ന പ്ലാനകള്‍ അടിസ്ഥാനപരമായി മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെയാണ്.





നികുതിയിളവ്:




നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴും നികുതിയിളവ്(നികുതിയിളവ് സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും).




കാലയളവ്:




ദീര്‍ഘകലം കൈവശം സൂക്ഷിക്കേണ്ടവയാകും ഇത്തരം ഫണ്ടുകള്‍. ആവശ്യമെങ്കില്‍ നേരത്തെ വിറ്റൊഴിയുകയും ചെയ്യാം.




ചെലവ്:




റിട്ടയര്‍മെന്റിന് മുമ്പ് പണമാക്കി മാറ്റിയാല്‍ ചെലിവിനത്തില്‍(എക്‌സിറ്റ് ലോഡ്) കൂടുതല്‍ തുക കമ്പനികള്‍ ചുമത്തിയേക്കും. ഇത് ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ചുമത്തുന്ന കമ്പനികളുണ്ട്. ഫണ്ടുകളുടെ ഓഫര്‍ ഡോക്യുമെന്റില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടാകും.




സങ്കീര്‍ണത:




ഓരോ ഫണ്ടുകള്‍ക്കും ഓഹരി, ഡെറ്റ് നിക്ഷേപ പ്ലാനുകള്‍ ഉണ്ടാകും. നഷ്ടം വഹിക്കാനുള്ള ശേഷിക്കനുസരിച്ച് നിക്ഷേപകന് ഓഹരി, ഡെറ്റ് വിഭാഗങ്ങള്‍ തിരഞ്ഞെടുക്കാം.

സാധാരണ ഫണ്ടുകളിലെ ആസ്തിവിഭജനംപോലെതന്നെ അഗ്രസീവ് വിഭാഗത്തിലുള്ളവയില്‍ പരമാവധി ഓഹരി നിക്ഷേപവും നഷ്ടസാധ്യതകുറഞ്ഞ സാമ്പ്രദായിക ഫണ്ടുകളില്‍ പരമാവധി ഡെറ്റ് ഉത്പന്നങ്ങളിലെ നിക്ഷേപവുമാണ് പരിഗണിക്കുക. ഇവ രണ്ടിന്റേയും നിക്ഷേപ അനുപാതമാണ് യഥാര്‍ത്ഥത്തില്‍ റിട്ടയര്‍മെന്റ് പ്ലാനുകളിലെ നഷ്ടസാധ്യതയുടെ പരിധി നിശ്ചയിക്കുന്നത്.


ഒരേ ഫണ്ടുകളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ നിക്ഷേപകനെ ആശയക്കുഴപ്പത്തിലാക്കാനേ ഉപകരിക്കൂ. ഉദാഹരണത്തിന് പ്ലാന്‍ എ-നോക്കാം. 65മുതല്‍ 100 ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഈവിഭാഗത്തിലുള്ളവ. അതുപോലെതന്നെ 90 മുതല്‍ 95 ശതമാനംവരെ ഡെറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നവയാകും ഡെറ്റ് പ്ലാന്‍ അഥവാ പ്ലാന്‍ ബി. സാധാരണ ബാലന്‍സ്ഡ് ഫണ്ടുകളുടെ നിക്ഷേപരീതിതന്നെയന്ന് ചുരുക്കം. നഷ്ടംവഹിക്കാനുള്ള ശേഷി, നിക്ഷേപ ലക്ഷ്യം എന്നിവ വിലയിരുത്തിവേണം നിക്ഷേപകര്‍ പ്ലാന്‍ തിരഞ്ഞെടുക്കാന്‍.





ഏതാണ് മികച്ചത്?




ഡെറ്റ് നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്തുന്നു എന്നതൊഴിച്ചാല്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്‌കീമുകളുടെ പതിപ്പ് തന്നെയാണ് ഫണ്ട് കമ്പനികള്‍ അവതരിപ്പിക്കുന്ന പെന്‍ഷന്‍ പ്ലാനുകള്‍. ഇഎല്‍എസ്എസ് ഫണ്ടുകളില്‍ കൈവശംവെയ്‌ക്കേണ്ട കാലവാധി(ലോക്ക് ഇന്‍ പിരിയഡ്) മൂന്ന് വര്‍ഷംമാത്രമാണ്. അതേസമയം, പെന്‍ഷന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ 58-60 വയസ്സുവരെ ഫണ്ട് കൈവശംവെയ്‌ക്കേണ്ടിവരും.

പ്രകടനം മോശമാണെങ്കില്‍ നിക്ഷേപം തിരിച്ചെടുക്കാനോ മറ്റ് ഫണ്ടുകളിലേയ്ക്ക് മാറ്റാനോ പെന്‍ഷന്‍ ഫണ്ടുകളില്‍ പരിമിതിയുണ്ട്. അതിന് പ്രത്യേക ഫീസുകള്‍ ഫണ്ട് കമ്പനികള്‍ ചുമത്തുന്നുണ്ട്. എന്നാല്‍ ഇഎല്‍എസ്എസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കുകയോ മാറ്റി നിക്ഷേപിക്കുകയോ ചെയ്യാം. മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി നിക്ഷേപം ഇടയ്ക്കുവെച്ച് പിന്‍വലിക്കില്ലെന്ന് ഉറപ്പെുണ്ടെങ്കില്‍ ഇഎല്‍എസ്എസ് ഫണ്ടുകള്‍തന്നെയാണ് മികച്ചത്.












from kerala news edited

via IFTTT

Related Posts:

  • ബജറ്റ് ഇഫക്ട്: ഓഹരി വിപണിയില്‍ ഇടിവ്‌മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി വിപണി കനത്ത നഷ്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തിൽ 11682.20- എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിൽ വ്യാപ… Read More
  • നികുതി ദായകരായ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനന്യൂഡൽഹി: നികുതിദായകരായ കോടീശ്വരന്മമാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായതായി റവന്യു വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറുന്നു. 2018-2019 സാമ്പത്തിക വർഷത്തിൽ 97,689 പേരാണ് ഈ പട്ടികയിലുള്ളത്. 2017-2018 വർഷത്തിൽ ഒരു കോടി രൂപയില… Read More
  • രാജ്യത്തെ ബാങ്കുകളിലെ മേധാവികള്‍ക്ക് ലഭിക്കുന്ന ശമ്പളമെത്ര?ബാങ്കുകളിലെ ഉന്നതന്മാർ കൈപ്പറ്റുന്ന ശമ്പളമെത്രയെന്നറിയാൻ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ സിഇഒയായ ആദിത്യ പുരിയാണ് ഇക്കാര്യത്തിൽ മുമ്പൻ. പ്രതിമാസം 89 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അടിസ… Read More
  • സെന്‍സെക്‌സില്‍ 301 പോയന്റ് മുന്നേറ്റംമുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 301 പോയന്റ് ഉയർന്ന് 39916ലും നിഫ്റ്റി 81 പോയന്റ് നേട്ടത്തിൽ 11951ലുമാണ് രാവിലെ 10ന് വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 1041 കമ്പനികളുടെ ഓഹരികൾ നേട്ടത്തി… Read More
  • പട്ടിണിസൂചികയിൽ ഇന്ത്യ 102-ാം സ്ഥാനത്ത്ന്യൂഡൽഹി: ആഗോള പട്ടിണിസൂചിക-2019-ൽ ഇന്ത്യയ്ക്ക് 102-ാം സ്ഥാനം. കഴിഞ്ഞവർഷം 119 രാജ്യങ്ങളിൽ 103-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇത്തവണ 117 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവും വളർച്ചക്ക… Read More