അമേരിക്കന്‍ മലയാളി യാത്രാമധ്യേ കുവൈത്തില്‍ അന്തരിച്ചു
Posted on: 16 Feb 2015
ന്യൂജേഴ്‌സി: കോട്ടയം വാകത്താനം വള്ളിക്കാട്ട് പൂവത്തുംമൂട്ടില്‍ കോരകുരുവിള (ബേബി, 62) അമേരിക്കയിലേക്കുള്ള യാത്രമധ്യേ കുവൈത്തില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. ന്യൂജേഴ്‌സി ഈസ്റ്റ് ഹാനോവറില്‍ കുടുംബസമേതം താമസിച്ചുവരവേ അവധിക്കാലത്തില്‍ നാട്ടില്‍ പോയതായിരുന്നു. സംസ്‌കാരം ന്യൂജേഴ്‌സിയില്‍ പിന്നീട് നടക്കും. ഭാര്യ ജോൡകുരുവിള(റെജിസ്റ്റേര്‍ഡ് നേഴ്‌സ് സെന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്റര്‍, ലിവിംഗ്സ്റ്റര്‍), തിരുവാണിയൂര്‍ ഇടപ്പള്ളി മറ്റത്തില്‍ കുടുംബാഗമാണ്. മക്കള്‍ ജോര്‍ജ് കുരുവിള(ന്യൂജേഴ്‌സി റെയില്‍ റോഡ് സിഗ്നല്‍ എഞ്ചിനീയര്‍), മാത്യു കുരുവിള(ന്യൂയോര്‍ക്ക് യു.ബി.എം. ടെക് അക്കൗണ്ട് മാനേജര്‍). പരേതനായ പി.വി.കോരയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍ പി.കെ.ജോര്‍ജ്, പി.കെ.ജോസഫ്, പരേതയായ ഏലിക്കുട്ടി വര്‍ക്കി, പരേതനായ പി.കെ.കുര്യാക്കോസ്.
കുവൈത്തിലെ സിറ്റി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റുവാങ്ങാന്‍ ഭാര്യയും മകനും യാത്ര തിരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ഷിബു ഡാനിയേല്‍ - 8456419132
സുനോജ് തമ്പി - 8622164829
ജോര്‍ജ് തുമ്പയില്‍ - 9739436164
വാര്‍ത്ത അയച്ചത് : ജോര്‍ജ് തുമ്പയില്‍
from kerala news edited
via IFTTT