Story Dated: Monday, February 16, 2015 12:37

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ കേസ് വിചാരണയുടെ ഏതെങ്കിലും ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവു ലഭിച്ചാല്‍ പ്രതി ചേര്‍ക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലും സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വി.എസിന്റെ ഹര്‍ജി പ്രസക്തമല്ല. വി.എസ് രാഷ്ട്രീയ നേട്ടത്തിനായി കേസിനെ ഉപയോഗിക്കുന്നുവെന്ന മുന്‍ പരാമര്‍ശം കേസന്വേഷണത്തെ ഒരു തരത്തിലും ബാധിക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഒരിക്കല്‍ പോലും ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിച്ചിട്ടില്ലെന്നും അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അറിയാതെ ഇത്രയും വലിയ തുക അനുവദിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നുമായിരുന്നു വി.എസിന്റെ ആവശ്യം.
കേസ് നേരത്തെ പരിഗണിച്ച വേളയില്‍ വി.എസിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പുതിയ തെളിവുകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം തേടിയ വേളയിലായിരുന്നു വി.എസിന് വിമര്‍ശനമേറ്റത്. വി.എസ് സമര്‍പ്പിച്ച തെളിവുകള്‍ കോടതി സ്വീകരിച്ചിട്ടില്ലെന്നാണ് കേസ് തള്ളിയതിലൂടെ വ്യക്തമാകുന്നത്.
from kerala news edited
via
IFTTT
Related Posts:
യമന്‍ ആഭ്യന്തര യുദ്ധം; ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന കപ്പലുകള്‍ യമനിലേക്ക് അയക്കും Story Dated: Sunday, March 29, 2015 08:42കൊച്ചി: ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് യമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കാന്‍ കപ്പലുകള്‍ അയക്കുന്നു. കൊച്ചി-ലക്ഷദ്വീപ് സര്‍വ്വീസ് നടത്തുന്ന കോ… Read More
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം Story Dated: Friday, March 27, 2015 08:13കോട്ടയം: ഞായര്‍ മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഞ… Read More
വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി ഇരിക്കാനുള്ളതല്ല എല്‍ ഡി എഫ്: കോടിയേരി Story Dated: Friday, March 27, 2015 08:17തിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി ഇരിക്കാനുള്ളതല്ല എല്‍ ഡി എഫ് എന്ന്… Read More
യെമന്‍ പോരാട്ടം ശക്തമാക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു Story Dated: Sunday, March 29, 2015 08:57കെയ്റോ: യെമനില്‍ പോരാട്ടം ശക്തമാക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. ഈജിപ്റ്റില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടിയിലാണ് തീരുമാനം. കരയുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും യെമന്‍ … Read More
ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ കിരീടം കിഡംബി ശ്രീകാന്തിന് Story Dated: Sunday, March 29, 2015 08:57ന്യൂഡല്‍ഹി: ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് പുരുഷ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. ഡെന്മാര്ക്കിന്റൈ വിക്ടര്‍ അക്സേല്സനെ ഫൈനലില്‍ തകര്‍ത്താണ് ശ്രീകാന… Read More