Story Dated: Monday, February 16, 2015 01:45
ചാവക്കാട് : ശ്രീകോവിലില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പ്രതിഷ്‌ഠ നടത്തിയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നായ മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ മഹാശിവരാത്രി ഉത്സവം ചൊവഴ്‌ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 5.30ന് മഹാഗണപതിഹോമം, ഉഷപൂജ, 8.30ന് പഞ്ചവിംശതി കലശപൂജ, 10ന് ശ്രീബലി എഴുന്നള്ളിപ്പ്, 11ന് മധ്യാനപൂജ, ഇരട്ടപ്പുഴ ബാലസംഘം, ഓങ്കാരം ബ്ലാങ്ങാട്, തിരുവത്ര യുവകിരണം, ഒരുമ ബീച്ച് സെന്റര്‍, ഇരട്ടപ്പുഴ രുദ്രസേന, ഇരട്ടപ്പുഴ ശിവഗംഗ, ഛത്രപതി ബ്ലാങ്ങാട് എന്നീ പൂരാഘോഷകമ്മിറ്റികളുടെ വിവിധ കരയില്‍ നിന്നുള്ള പൂരങ്ങള്‍ ഉച്ചതിരിഞ്ഞ് രണ്ടിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും.
പൂത്താലങ്ങള്‍, പഞ്ചവാദ്യം, നാദസ്വരം, ശിങ്കാരിമേളം, നിശ്‌ചല ദൃശ്യങ്ങള്‍ , നാടന്‍ കലാരൂപങ്ങള്‍, വര്‍ണകാവടികള്‍ എന്നിവ ഉത്സവാഘോഷത്തിന് മിഴിവേകും. 6.25ന് ദീപാരാധന, ഏഴിന് കേളി, എട്ടിന് അത്താഴപൂജ, ഒമ്പതിന് ഭഗവത് സേവ, 9.30ന് തായമ്പക, രാത്രി എട്ടിന് ശിവശക്‌തി ചാപ്പറമ്പ്, കുരുക്ഷേത്ര ബ്ലാങ്ങാട് ബീച്ച്, ഗവത് ഇരട്ടപ്പുഴ, ഇരട്ടപ്പുഴ ബാലസംഘം എന്നീ കമ്മിറ്റികളുടെ താലങ്ങള്‍ വിവിധ പ്രദേശത്ത് നിന്ന് ആരംഭിച്ച് ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും.
തുടര്‍ന്ന് വിവിധ കലാസമിതികളുടെയും നൃത്തവിദ്യാലയങ്ങളുടെയും ആഭിമുഖ്യത്തില്‍ നൃത്തനൃത്യങ്ങളും കഥാപ്രസംഗവും അരങ്ങേറും.പുലര്‍ച്ചെ 3.30ന് എഴുന്നള്ളിപ്പും അഞ്ചിന് ഗുരുതി തര്‍പ്പണവും നടക്കുമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ കെ.വി.ശ്രീനിവാസന്‍, എ.കെ.നാരായണന്‍, എ.കെ.രത്നസ്വാമി, ആര്‍.കെ.അഭിമന്യു, എ.കെ.ജനാര്‍ദ്ദനന്‍, കെ.കെ.സുരേഷ്, കെ.വി.പ്രകാശന്‍ എന്നിവര്‍ അറിയിച്ചു. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ചെറായി പുരുഷോത്തമന്‍, സഹതന്ത്രി സന്തോഷ് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
from kerala news edited
via IFTTT