121

Powered By Blogger

Monday, 16 February 2015

എസ്‌.വൈ.എസ്‌. അറുപതാം വാര്‍ഷികം; ഹൈവേ മാര്‍ച്ചിന്‌ സ്വഫ്‌വ റാലിയോടെ പ്രൗഢ സമാപനം











Story Dated: Monday, February 16, 2015 01:43


കാസര്‍ഗോട്‌: സമര്‍പ്പണത്തിന്റെയും ആദര്‍ശപോരാട്ടത്തിന്റെയും പുതിയ സമര സംസ്‌കാരം പകര്‍ന്ന്‌ കഴിഞ്ഞ ആറിനു അനന്തപുരിയില്‍നിന്ന്‌ പ്രയാണം തുടങ്ങിയ എസ്‌.വൈ.എസ്‌.് ഹൈവേ മാര്‍ച്ചിന്‌ സ്വഫ്‌വ റാലിയോടെയും ആയിരങ്ങള്‍ അണിനിരന്ന പൊതുസമ്മേളനത്തോടെയും കാസര്‍കോട്ട്‌ പ്രൗഢ ഗംഭീരമായ പരിസമാപ്‌തി.അയ്ായയിരം സ്വഫ്‌വ കര്‍മഭടന്മാര്‍ അണിനിരന്ന അത്യുജ്‌ജ്വല റാലിയും മനുഷ്യ മഹാസാഗരം തീര്‍ത്ത പൊതുസമ്മേളനവും ഹൈവേ മാര്‍ച്ച്‌ സമാപത്തെ ശ്രദ്ധേയമാക്കി. സംഘടനയുടെ അച്ചടക്കവും കെട്ടുറപ്പും വിളംബരം ചെയ്‌ത്‌ തളങ്കര മാലിക്‌ദീനാര്‍ മഖാമില്‍ നിന്ന്‌ പുറപ്പെട്ട റാലി വീക്ഷിക്കാന്‍ റോഡിനിരുവശവും ആളുകള്‍ തിങ്ങിനിറഞ്ഞു. മാലിക്‌ദീനാര്‍ മഖാം സിയാറത്തിന്‌ ശേഷം സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങളുടെ പ്രാര്‍ഥനയോടെ റാലി ആരംഭിച്ചു.


സമാപന സമ്മേളനത്തില്‍ പ്രത്യേകം തയ്യാറാക്കിയ പ്രവിശാലമായ ഇകെ ഹസന്‍ മുസ്‌ലിയാര്‍ നഗരിയും നിറഞ്ഞുകവിഞ്ഞ്‌ ജനസഞ്ചയം റോഡിലേക്ക്‌ പരന്നൊഴുകുകയായിരുന്നു. സമാപന സമ്മേളനം കുമ്പോല്‍ കെ.എസ്‌. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു

രാജ്യത്തിന്റെ സര്‍വ്വതോന്മുഖ പുരോഗതി ഭരണ കൂടങ്ങളെ കൊണ്ട്‌ മാത്രം നടക്കുന്നതല്ലെന്നും ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം അതിനാവശ്യമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.


എസ്‌.വൈ.എസ്‌. 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്‌ഥാന ജനറല്‍ സെക്രട്ടറി പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി നയിച്ച ഹൈവേ മാര്‍ച്ചിന്റെ സമാപന സമ്മേളനം കാസര്‍കോട്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കാന്തപുരം. സമസ്‌ത പ്രസിഡന്റ്‌ എം.എ. അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സന്ദേശം സന്ദേശം നല്‍കി. സയ്യിദ്‌ അലിബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി എസ്‌.വൈ.എസ്‌.് സംസ്‌ഥാന പ്രസിഡന്റ്‌ പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഹൈവേ മാര്‍ച്ച്‌ നായകന്‍ പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി, എ.കെ. അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എന്നിവര്‍ പ്രസംഗിച്ചു. എസ്‌.വൈ.എസ്‌ സംസ്‌ഥാന സെക്രട്ടറി മജീദ്‌ കക്കാട്‌ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT