121

Powered By Blogger

Monday, 16 February 2015

ഏകദിന വോളിബോള്‍ ടൂര്‍ണമെന്റ്‌







ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഖത്തര്‍ കെഎംസിസിയും വോളിഖും സംയുക്തമായി അല്‍ അറബി ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ഹാളില്‍ ഏകദിന വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മത്സരത്തില്‍ 3-1 ന് ഖത്തര്‍ നാഷണല്‍ ജൂനിയര്‍ ടീം വിജയിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ കെഎംസിസി ജില്ലാ ടീമുകള്‍ അണിനിരന്ന മത്സരത്തില്‍ കെഎംസിസി കണ്ണൂര്‍, തൃശ്ശൂര്‍ ടീമുകള്‍ സംയുക്ത ജേതാക്കളായി.

സമാപനചടങ്ങില്‍ കലാകായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെഎംസിസി ആക്ടിംഗ് പ്രസി.അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കെഎംസിസി അഡൈ്വസറി ബോര്‍ഡ് അംഗം എസ്എഎം ബഷീര്‍ കായികദിന ഐക്യദാര്‍ഢ്യപ്രസംഗം നടത്തി. സദസ് ഒന്നടങ്കം ഐക്യദാര്‍ഢ്യ പ്രതിജ്ഞ എടുത്തു.


ലെഫ്.അബ്ദുള്ള ഖാമിസ് അല്‍ ഹമദ്, ഹിസൈന്‍ ഇമാം അലി, റാഷിദ് മുഹമ്മദ് മഹ്മൂദ് കഹാറ, മാജിദ് അലി അല്‍മാലികി, ഫൈസല്‍ ഹുദവി, കെ.ബി.സുബ്രഹ്മണ്യന്‍, ഗിരീഷ് കുമാര്‍, കെ.എം.വര്‍ഗീസ്, അരവിന്ദ് പാട്ടീല്‍, ജോപ്പച്ചന്‍, സലീം നാലകത്ത്, തായംബത്ത് കുഞ്ഞാലി, എം.പി.ഷാഫി ഹാജി, വോളിഖ് ഭാരവാഹികളായ നജീബ്, അബ്ദുള്ള കേളോത്ത്, കെ.പി.അമ്മദ്, ആഷിഖ് മാഹി തുടങ്ങി നിരവധി പേര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു. കെ.മുഹമ്മദ് ഈസ സ്വാഗതവും അസീസ് നരിക്കുന്നി നന്ദിയും പറഞ്ഞു.











from kerala news edited

via IFTTT