121

Powered By Blogger

Monday, 16 February 2015

വിമാനത്തില്‍ യുവതിക്കെതിരെ തേളിന്റെ ആക്രമണം









Story Dated: Monday, February 16, 2015 05:53



mangalam malayalam online newspaper

ലോസ്‌ ഏഞ്ചല്‍സ്‌: അലാസ്‌ക എയര്‍ലൈന്‍സിലെ യാത്രക്കാരിക്ക്‌ വിമാനത്തില്‍ തേളിന്റെ ആക്രമണം. അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ആകാശയാത്ര നടത്തുന്നതിന്‌ ഇടയില്‍ തന്റെ സീറ്റ്‌ യുവതി കയ്യടക്കാന്‍ ശ്രമിച്ചതാവാം തേളിനെ ചൊടിപ്പിച്ചത്‌. പോര്‍ട്ട്‌ലാന്റില്‍ നിന്നും തിരികെ ലോസ്‌ ഏഞ്ചല്‍സിലേക്ക്‌ വിമാനം മടങ്ങുന്ന വഴിക്കാണ്‌ യാത്രക്കാരിക്ക്‌ തേളിന്റെ ആക്രമണം നേരിട്ടത്‌.


ശനിയാഴ്‌ച ലോസ്‌ കാബോസില്‍ നിന്നും വിമാനം പറന്ന്‌ ഉയര്‍ന്ന്‌ നിമിഷങ്ങള്‍ക്ക്‌ അകമാണ്‌ യുവതിയെ തേള്‍ ആക്രമിച്ചത്‌. തുടര്‍ന്ന്‌ വിമാനത്തില്‍ വച്ചുതന്നെ യുവതിക്ക്‌ വേണ്ട പ്രാഥമിക ചികിത്സകള്‍ അധികൃതര്‍ നല്‍കി. പിന്നീട്‌ ലക്ഷ്യ സ്‌ഥാനത്ത്‌ വിമാനം എത്തിയ ശേഷമാണ്‌ യുവതിക്ക്‌ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കിയത്‌.


യുവതിയുടെ കൈയില്‍ ആക്രമണം നടത്തിയത്‌ തേള്‍ തന്നെയെന്ന്‌ ഇവരെ ചികിത്സിച്ച ഡോക്‌ടര്‍ സ്‌ഥിരീകരിച്ചു. എന്നാല്‍ തേള്‍ വിമാനത്തില്‍ കടന്നുകൂടിയത്‌ എങ്ങനെയെന്ന്‌ വ്യക്‌തമല്ലെന്നാണ്‌ അധികൃതര്‍ പ്രതികരിച്ചത്‌. അതേസമയം തേളിന്റെ ആക്രമണം മറ്റ്‌ യാത്രക്കാരിലേക്ക്‌ കടക്കാതെ നോക്കിയ വിമാനത്തിലെ ജോലിക്കാര്‍ക്കും പൈലറ്റിനും വിമാനത്തിലെ മറ്റ്‌ യാത്രക്കാര്‍ നന്ദി പറയാനും മറന്നില്ല.










from kerala news edited

via IFTTT