121

Powered By Blogger

Monday, 16 February 2015

വാലന്റൈന്‍ വെഡ്ഡിംഗ്‌







പ്രണയദിനത്തില്‍ പ്രണയ സാഫല്യം സാധ്യമാകുകയെന്ന അപൂര്‍വ്വഭാഗ്യം ലഭിച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്. 'ഓം ശാന്തി ഓശാന' എന്ന പ്രണയചിത്രത്തിന്റെ ക്ലൈമാക്‌സും കടന്ന് നില്‍ക്കുന്നതാണ് ജൂഡിന്റെ പ്രണയവിശേഷം.

സംഭവത്തെ പറ്റി ജൂഡ് തന്നെ പറയുന്നതിങ്ങനെ'ചിത്രം റിലീസ് ആയപ്പോള്‍ ഞാന്‍ കരുതി എന്റെ ജീവിതത്തിലെ ഏറ്റവും വലുത് സംഭവിച്ചു കഴിഞ്ഞു എന്ന്. പക്ഷെ ദൈവം എനിക്ക് മറ്റൊരു സമ്മാനം കൂടെ കരുതിവച്ചിരുന്നു. അവളെക്കൂടി എനിക്ക് കിട്ടി. ഓം ശാന്തി ഓശാനയോടുള്ള അവളുടെ ആരാധനയാണ് എന്നിലേക്കടുപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അവളുടെ ആരാധകനും'. ഇക്കാര്യമൊക്കെ വച്ചൊരു ഫെയ്‌സ്ബുക്ക്‌പോസ്റ്റിട്ടായിരുന്നു ജൂഡ് കാര്യം നാലാളെ അറിയിച്ചത്.


ചിത്രത്തിന്റെ ഫേസ് ബുക്ക് പേജിലേക്ക് ഒരു പെണ്‍കുട്ടി 'നീലാകാശം പീലി വിരിക്കും പച്ചതെങ്ങോല' എന്ന പാട്ടിന്റെ വരികള്‍ ആവശ്യപ്പെട്ടുകൊണ്ട് അയച്ച മെസേജാണ് പ്രണയത്തിന്റെ ആദ്യ ലൈന്‍. ആ വരികള്‍ അയച്ചുകൊടുത്തതിനുശേഷം പിന്നീടും ഇടയ്ക്കിടയ്ക്ക് ചിത്രത്തിന്റെ വിശേഷങ്ങളുമായി തുടരെ മെസേജുകളെത്തി. പൂര്‍വ്വ കാമുകിക്ക് നന്ദിയര്‍പ്പിച്ചും മറ്റുമൊക്കെ ചിത്രത്തില്‍ എഴുതികാണിച്ചതൊക്കെ ഏറെ ഇഷ്ടമായെന്നായി മെസേജുകള്‍. ആ സമയം വീട്ടില്‍ മാട്രിമോണിയലിലും മറ്റുമൊക്കെ എന്റെ ജീവചരിത്രം അപ്‌ലോഡ് ചെയ്ത സമയമാണ്. അങ്ങനെയിരിക്കെ അവള്‍ക്കും കല്യാണം ആലോചിക്കുകയാണെന്നറിഞ്ഞു. ഉടന്‍ കോട്ടയം കുടമാളൂരിലേക്കൊരു യാത്ര. കക്ഷിയുടെ വീട്ടില്‍ ചെന്ന് നേരിട്ട് പെണ്ണുചോദിച്ചു. അങ്ങനെ ദുബായിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഡിയാന ആനും ഞാനുമായുള്ള വിവാഹം വരെയെത്തി കാര്യങ്ങള്‍, ജൂഡ് പറയുന്നു.


ഈ മാസം അഞ്ചിനായിരുന്നു ഇരുവരുടേയും മനസ്സമതം. വിവാഹം വാലന്റൈന്‍ ദിനത്തില്‍ ജൂഡിന്റെ സ്വദേശമായ അത്താണിയില്‍ വച്ചാണ്. വിവാഹമുണ്ടെങ്കില്‍ അത് വാലന്റൈന്‍ ദിനത്തിനുതന്നെ നടത്തണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നെന്ന് ജൂഡ് പറയുന്നു.


നടന്‍ നിവിന്‍ പോളിയുടെ കഥയില്‍ ഒരുക്കുന്ന ചിത്രമാണ് ജൂഡിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. കൂടാതെ അല്‍ഫോന്‍സ് പുത്രന്റെ 'പ്രേമം' എന്ന പുതിയ ചിത്രത്തില്‍ ഒരു വേഷവും ജൂഡിനുണ്ട്. ഫാഷന്‍ ഡിസൈനിങ്ങില്‍ താല്പര്യമുള്ള ഡിയാന വിവാഹശേഷം നഴ്‌സിങ്ങ് വിട്ട് ജൂഡിന്റെ സിനിമകളുടെ കോസ്റ്റൂം ഡിസൈനറാകാനും സാധ്യതയുണ്ടെന്നത് ഒരു സ്വകാര്യം.











from kerala news edited

via IFTTT

Related Posts:

  • ചന്ദ്രേട്ടന്‍ എവിടെയാ..സുഷമ ചോദിക്കുന്നു പട്ടണത്തില്‍ സുന്ദരനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ രാധാമണിയുടെ ജോലി തെറിപ്പിക്കാന്‍ നോക്കുന്ന കിഴക്കേതില്‍ സുന്ദരേശന്‍ എന്ന കഥാപാത്രം ദിലീപിന്റെ സ്വാഭാവിക നര്‍മ്മത്തിന്റെ സാധ്യതകള്‍ പരിശോധിച്ച ചിത്രമായിരുന്നു. റേഷന്‍… Read More
  • ഇവിടെയുമായി ശ്യാമപ്രസാദ്‌ അമേരിക്കന്‍ പശ്ചാത്തലത്തില്‍ ശ്യാമപ്രസാദ് ഒരുക്കിയ ചിത്രമാണ് ഇവിടെ. സമീപകാലശ്യാമപ്രസാദ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു മര്‍ഡര്‍ മിസ്റ്ററിയാണ് ഈ സിനിമയില്‍ പറയുന്നത്. പൃഥ്വിരാജ്. നിവിന്‍ പോളി, അജുവര്‍ഗീസ്, ഭാവന … Read More
  • ഒറ്റാല്‍ അവാര്‍ഡ് ചിത്രമല്ല ''ഒറ്റാല്‍ വെറും അവാര്‍ഡ് ചിത്രല്ല. ദേശാടനംപോലെ ഹൃദയസ്പര്‍ശിയായ കഥാന്തരീക്ഷത്തിലൂടെ ഒഴുകുന്ന സാമൂഹികപ്രസക്തിയുള്ള ചിത്രമാണ്. ഇവിടെ ഞെട്ടിക്കുന്ന ജീവിത സത്യങ്ങളും വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയും തനിമയാര്‍ന്ന സംഗീതവും ഇഴ… Read More
  • ആര്യയും കാര്‍ത്തികയും പുറമ്പോക്കില്‍ വധശിക്ഷ എന്നന്നേക്കുമായി റദ്ദാക്കണമെന്ന ചര്‍ച്ച സജീവമാകുന്നകാലത്ത് ഒരു സ്വതന്ത്ര-ജനാധിപത്യ സമൂഹത്തില്‍ വധശിക്ഷയുടെ ആവശ്യകത ചര്‍ച്ചചെയ്യുകയാണ് പുറമ്പോക്ക് എന്ന തമിഴ് ചിത്രം. ഇയര്‍കൈ, ഇ, പെരാണ്മെ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്… Read More
  • ഉത്തരക്ക് ദേശീയപുരസ്‌കാരം; ഒരു വിയോജനക്കുറിപ്പ്? ഭാരതത്തില്‍ ചലച്ചിത്രഗാനങ്ങള്‍ പല ഭാഷകളെയും സംസ്‌കാരങ്ങളെയും സംസ്ഥാനങ്ങളെയും കൂട്ടിയിണക്കുന്ന മഴവില്‍പ്പാലങ്ങളാണെന്ന് ആര്‍ക്കാണറിയാത്തത്? ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ മറ്റുഭാഷകളിലെ മികച്ചവയെ അന്വേഷിച്ചറിയാനുള്ള പ്രേരണയുമാ… Read More