Story Dated: Monday, February 16, 2015 02:55
മുംബൈ: അധോലോക സംഘത്തലവന്‍ അബു സലീമിനെതിരെ കൊലപാതക കുറ്റം. മുംബൈ സ്വദേശിയായ കെട്ടിട നിര്‍മ്മാതാവ് പ്രദീപ് ജെയിന്‍ കൊല്ലപ്പെട്ട കേസിലാണ് അബു സലീമിനെ മുംബൈയിലെ പ്രത്യേക ടാഡ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 1995 മാര്‍ച്ച് 17നാണ് പ്രദീപ് ജുഹുവിലെ വസതിക്കു മുന്നില്‍ വെടിയേറ്റു മരിച്ചത്. സലീം ആവശ്യപ്പെട്ട സ്വത്ത് വിട്ടുനല്‍കാന്‍ പ്രദീപ് വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണം. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലും പ്രതിയാണ് അബു സലീം.
അബു സലീമിനെ രാജ്യത്ത് ആദ്യമായാണ് ഒരു കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കൊലപാതകത്തിനു ശേഷം പോര്‍ച്ചുഗലിലേക്കു കടന്ന സലീമിനെ 2005 നവംബര്‍ 11ന് ഇന്ത്യക്ക് കൈമാറിയിരുന്നു. അന്നു മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ വിചാരണ തടവുകാരനാണ് ഇയാള്‍. സലീമിനൊപ്പം കെട്ടിട നിര്‍മ്മാതാക്കളായ വീരേന്ദ്ര ജംബു, മെഹന്ദി ഹസ്സന്‍ എന്നിവരും പ്രദീപ് കേസില്‍ വിചാരണ നേരിട്ടിരുന്നു.
from kerala news edited
via IFTTT