ഹാര്‍വെസ്റ്റ് ഫെസ്റ്റ് ആഘോഷിച്ചു
Posted on: 16 Feb 2015
കുവൈത്ത്: സെ.സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഹാര്‍വെസ്റ്റ് ഫെസ്റ്റ് സമാപിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപൊലീത്താ ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവക വികാരി ഫാ.സജു ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്രട്ടറി എ.കെ. ശ്രീവാസ്തവ മുഖ്യപ്രഭാഷണം നടത്തി.
ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി എബ്രഹാം, എന്‍.ഇ.സി.കെ. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.കോശി, എന്‍.ഇ.സി.കെ സെക്രട്ടറി റോയ് യോഹന്നാന്‍, നോര്‍ക ഡയറക്ടര്‍ ബോര്‍ഡ് അംഗം വര്‍ഗീസ് പുതുകുളങ്ങര, കുവൈത്തില്‍ സേവനം അനുഷ്ഠിക്കുന്ന വൈദികര്‍ എന്‍.ഇ.സി.കെ. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.കോശി, ഫാ.രാജു തോമസ്, ഫാ.കെ.എ. വര്‍ഗീസ്, ഫാ.സി.വി.സൈമണ്‍, ഫാ.കുര്യന്‍ ജോണ്‍, ഫാ.എന്‍.സി. മാത്യു, ഫാ.സാംജി കെ.സാം, ഫാ.വി.എസ്. സ്‌കറിയ, ഫാ.അച്ചന്‍കുഞ്ഞ് ജോര്‍ജ്, ഫാ.റെജി സി.വര്‍ഗീസ്, ഫാ.സാം ടി.കോശി, ഫാ.സുനില്‍ ജോയ്, ഫാ.എബി പോള്‍, ഫാ.സന്തോഷ് ഫിലിപ്പ്, ഫാ.സി.സി.സാബു, ശ്രീറാം മേനോന്‍, ട്രസ്റ്റി ലാജി ജോസഫ്, സെക്രട്ടറി ഷാജു ജോണ്‍, ഹാര്‍വെസ്റ്റ് ഫെസ്റ്റ് കണ്‍വീനര്‍ അലക്‌സ് പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ അംഗമായ ഗായകന്‍ കെ.ജി.മാര്‍ക്കോസിനെ ആദരിച്ചു.
ഹാര്‍വെസ്റ്റ് ഫെസ്റ്റിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ 'സ്റ്റിഫാനിയന്‍ ജ്യോതിസ്' ന്റെ പ്രകാശനം ഡോ.ഗീവര്‍ഗീനസ് മാര്‍ യുലിയോസ് മെത്രാപൊലിത്താ സെ:ഗ്രീഗോറിയോസ് മഹാ ഇടവക വികാരി ഫാ. രാജു തോമസിന് നല്‍കി നിര്‍വഹിച്ചു. പൊതു സമ്മേളനത്തിന് ശേഷം സണ്ഡേ സ്‌കൂളിന്റെയും മറ്റ് ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തില്‍ കേരളത്തിന്റെ ആധ്യാത്മിക, സാംസ്‌കാരിക, പാരമ്പര്യ തനിമ വിളിച്ചോതുന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു.
തനി നാടന്‍ വിഭവങ്ങള്‍ അവതരിപ്പിച്ച നാടന്‍ തട്ട് കട, കിഡ്‌സ് കോര്‍ണര്‍, ഭക്ഷണമേള കുട്ടികള്‍ക്കായി ഒരുക്കിയ മത്സരങ്ങള്‍ എന്നിവയും വിവിധ സ്റ്റാളുകളില്‍ ആസ്വാദനത്തിന് മാറ്റ് കൂട്ടി. പ്രശസ്ത പിന്നണി ഗായകരായ കെ.ജി.മാര്‍ക്കോസും സിസിലി എബ്രഹാമും കെ.ജെ.ബിനോയും നയിച്ച സംഗീതവിരുന്ന് ആയിരുന്നു പരിപാടികളിലെ പ്രധാന ആകര്‍ഷണം.
പി.സിഹരീഷ്
from kerala news edited
via IFTTT