121

Powered By Blogger

Monday, 16 February 2015

സൂചിക നെഗറ്റീവ് ശതമാനത്തില്‍: രാജ്യം പണച്ചുരുക്കത്തിലേയ്ക്ക്‌







സൂചിക നെഗറ്റീവ് ശതമാനത്തില്‍: രാജ്യം പണച്ചുരുക്കത്തിലേയ്ക്ക്‌


ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നെഗറ്റീവ് ശതമാനത്തിലെത്തി. ഡിസംബറിലെ 0.11 ശതമാനത്തില്‍നിന്നാണ് ജനവരിയില്‍ -0.39ശതമാനമായി പണച്ചുരുക്കത്തിലെത്തിയത്. എണ്ണവില താഴ്ന്ന നിലയില്‍ തുടരുന്നതിനാല്‍ മൂന്നുമാസമായി പണപ്പെരുപ്പം താഴേക്കാണ്.

ഇന്ധന-ഊര്‍ജ പണപ്പെരുപ്പം -10.69 ശതമാനമായി. അതേസമയം, ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ പണപ്പെരുപ്പം ഡിസംബറിലെ 2.17 ശതമാനത്തില്‍നിന്ന് 3.27 ശതമാനമായും ഭക്ഷ്യ വസ്തുക്കളുടേത് 5.20ല്‍നിന്ന് എട്ട് ശതമാനമായും ഉയര്‍ന്നു.


പണച്ചുരുക്കത്തെ ആശങ്കയോടെയാണ് വ്യവസായലോകം വിലയിരുത്തുന്നത്. ഭക്ഷണവും മരുന്നും ആവശ്യത്തിന് വസ്ത്രവും അല്ലാതെ മറ്റൊന്നും വാങ്ങാന്‍ ജനം പൈസ ചെലവാക്കാത്ത അവസ്ഥ പണച്ചുരുക്കം മൂലമുണ്ടാകാം.











from kerala news edited

via IFTTT