121

Powered By Blogger

Monday, 3 August 2020

ഫ്രാങ്ക്‌ളിന്‍ മ്യൂച്വല്‍ ഫണ്ടിന് വീഴ്ചയുണ്ടായാതായി ഓഡിറ്റ് റിപ്പോര്‍ട്ട്: നടപടിയുമായി സെബി

ഫ്രാങ്ക്ളിന് ടെംപിൾടൺ ഏപ്രിൽമാസത്തിൽ പ്രവർത്തനം മരവിപ്പിച്ച ഡെറ്റുഫണ്ടുകളുടെ ഇടപാടുകളിൽ വിഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിയോഗിച്ച ഓഡിറ്റ് സ്ഥാപനമായ ചോക്സി ആൻഡ് ചോക്സിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സെബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. മെയ് മാസത്തിലാണ് ഫോറൻസിക് ഓഡിറ്റ് നടത്താനായി സെബി ചോക്സി ആൻഡ് ചോക്സിയെ നിയോഗിച്ചത്. സെബിയുടെ നിർദേശങ്ങൾ പാലിക്കാതെയാണോ ഫണ്ട് കമ്പനി പ്രവർത്തിച്ചതെന്നതുൾപ്പടെയുള്ള വിവരങ്ങളാണ് ഓഡിറ്റ് കമ്പനി പരിശോധിച്ചത്. ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ ഉയർന്ന ആദായം നൽകിവന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത്. 25,856 കോടി രൂപയാണ് ഈ ഫണ്ടുകളുടെ മൊത്തം ആസ്തി. മൂന്നു ലക്ഷത്തിലേറെപേരാണ് ഈ ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. കോവിഡ് വ്യപനത്തെതുടർന്ന് നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതാണ് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചതെന്നായിരുന്നു എഎംസിയുടെ വിശദീകരണം. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോട്ട് ടേം ഇൻകം ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യൂറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്നിവയുടെ പ്രവർത്തനമാണ് മരിവിപ്പിച്ചത്. ഈ പദ്ധതികളിൽ തുടർന്നും നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനുമുള്ള അവസരമാണ് നിക്ഷേപകർക്ക് നഷ്ടമായത്.

from money rss https://bit.ly/2EOz9VO
via IFTTT