121

Powered By Blogger

Thursday, 16 December 2021

നേട്ടംതിരിച്ചുപിടിച്ച് വിപണി: ഇന്‍ഫോസിസും റിലയന്‍സും കുതിച്ചു| Market Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 113.11 പോയന്റ് ഉയർന്ന് 57,901.14ലിലും നിഫ്റ്റി 27 പോയന്റ് നേട്ടത്തിൽ 17,248.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനത്തിൽ വ്യക്തതയുണ്ടായതോടെ മികച്ച നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. എന്നാൽ, വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കൽ തുടർന്നതോടെ ഉച്ചയ്ക്കുശേഷം സൂചികകളിൽ നേട്ടംകുറഞ്ഞു. എങ്കിലും നാലുദിവസം തുടർന്ന നഷ്ടത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ വ്യാഴാഴ്ച വിപണിക്കായി. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബിപിസിഎൽ, ടൈറ്റാൻ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, സിപ്ല, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.50ശതമാനം താഴുകയുംചെയ്തു. Sensex, Nifty end higher amid volatility led by IT stocks.

from money rss https://bit.ly/3IUPJQj
via IFTTT