121

Powered By Blogger

Tuesday, 31 March 2020

പാഠം 67: വിപണി ഇടിയുമ്പോള്‍ 10%ലേറെ ആദായം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കാം

ബാങ്കുകൾ നിക്ഷേപ പലിശ കുത്തനെ കുറയ്ക്കുന്നു. ലഘു നിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായം ഒരുകാലത്തുമില്ലാത്ത രീതിയിൽ താഴുന്നു. ഓഹരി വിപണിയാകട്ടെ എക്കാലെത്തും വലിയ ചാഞ്ചാട്ടത്തിലുമാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകുമെന്ന് ആത്മവിശ്വാസത്തോടെ ഈ പാഠത്തിൽ ആലോചിക്കാം. ലാഭവിഹിതം നൽകുന്ന ഓഹരികൾ അതിനൊരു പരിഹാരമാണ് മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത്. മികച്ച അടിസ്ഥാനമുള്ള ഓഹരിയായാൽ അവയുടെ വില എക്കാലത്തും ഉയർന്നുകൊണ്ടിരിക്കും. അവയിൽ പലതും പെട്ടെന്നുണ്ടാകുന്ന ആഘാതത്തിൽ ഉലയുന്നവയുമല്ല. എന്നാൽ കോവിഡ് മഹാമാരിയിൽ മികച്ച ഓഹരികളിൽ പലതിനും പിടിച്ചുനിൽക്കാനായില്ല. പല ഓഹരികളുടെയും വില 50ശതമാനത്തിലേറെ താഴെപ്പോയി. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലുമെത്തി. ദീർഘകാല ലക്ഷ്യത്തോടെ, മികച്ച അടിസ്ഥാനമുള്ള കൂടുതൽ ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണിത്. പത്തുശതമാനത്തിലേറെ ഡിവിഡന്റ് യീൽഡുള്ള നിരവധി ഓഹരികൾ ഇപ്പോൾ താഴ്ന്ന നിലവാരത്തിൽ ലഭ്യമാണ്. മികച്ച ഓഹരികൾ ചൂണ്ടയിട്ട് പിടിക്കാൻ പറ്റിയ അവസരമാണ് നിക്ഷേപകർക്ക് മുന്നിലുള്ളത്. മികച്ച മാനേജുമെന്റ്, പ്രവർത്തന ഫലങ്ങളിലെ മികവ്, ലാഭവിഹിതം എന്നിവ നോക്കി ഓഹരികൾ തിരഞ്ഞെടുക്കാം. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ Company Divident per share(Rs) Divident yield(%) Share price 52 week high/low BSE Financial 30 11.63 296 648- 275 IOCL Refineries 9.25 11.05 81 170.75-74.45 NLC India Energy 4.53 10.32 44 72.70-34.95 OIL India Oil Exploration 10.25 12.58 83 189.70-63.50 Polyplex Corporation Chemicals 51 17.30 300 657.30-282.50 PTC India Energy 4.0 10.32 39 78.50-32.40 SJVN ​Energy 2.15 10.36 20 27.75-17.15 REC Financial 11 12.39 89 169.55-78.75 Ucal Fuel Automobile 9 12.38 72 185.10-61.35 Graphite India graphite products 55 41.17 128 479-103.00 *Data as on April 1, 2020. **List is incomplete 10ശതമാനത്തിലേറെ ഡിവിഡന്റ് യീൽഡുള്ളതും അഞ്ചുവർഷം തുടർച്ചായായി ലാഭവിഹിതം നൽകിവരുന്നതുമായ കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലാഭവിഹിതം മുടങ്ങില്ല ഓഹരി വിലയിലെ ചാഞ്ചാട്ടത്തിനിടയിലും ലാഭവിഹിതത്തിന് സാധ്യതയുള്ളതുകൊണ്ട് ഇത്തരം ഓഹരികളിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുടർച്ചയായി അഞ്ചുവർഷമെങ്കിലും ലാഭവിഹിതം നൽകുന്ന ഓഹരികൾമാത്രം പരിഗണിക്കുക. ഇടയ്ക്കെപ്പോഴെങ്കിലും ലാഭവിഹിതം പ്രഖ്യാപിക്കുന്ന കമ്പനികളിൽനിന്ന് മാറിനിൽക്കുക. കമ്പനിയുടെ പ്രകടനം സ്ഥിരതയാർന്നതല്ലെങ്കിൽ നഷ്ടമുണ്ടായേക്കാം. എന്താണ് ഡിവിഡന്റ് യീൽഡ് ? ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50x100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100. നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ.

from money rss https://bit.ly/3bLcGnx
via IFTTT