121

Powered By Blogger

Wednesday, 1 April 2020

തിരിച്ചടി സാധാരണക്കാര്‍ക്ക്‌: ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുറഞ്ഞത് ഇങ്ങനെ

പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുത്തനെ കുറച്ച് സർക്കാർ ചരിത്രം സൃഷ്ടിച്ചു. റിസർവ് ബാങ്ക് നിരക്കുകൾ വൻതോതിൽ കുറച്ചതിന്റെ ഭാഗമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയും താഴ്ത്തിയത്. സർക്കാർ സെക്യൂരിറ്റികളുടെ ആദായ നിരക്ക് അടിസ്ഥാനമാക്കിയാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നത്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ച് കാര്യമായിതന്നെ കുറവുവരുത്തി. ജനകീയ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, സുകന്യ സമൃദ്ധി ഉൾപ്പടെയുള്ളവയുടെ പലിശ ഇതോടെ ആകർഷകമല്ലാതായി. പലിശ നിരക്കുകൾ അറിയാം പിപിഎഫ്: 15 വർഷ കാലാവധിയുള്ള, ആദായ നികുതിയിളവുള്ള, ദീർഘകാല നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശയിൽ 80 ബേസിസ് പോയന്റി(0.80ശതമാനം)കുറവാണ് വരുത്തിയത്. ഇതോടെ 7.90ശതമാനമുണ്ടായിരുന്ന പലിശ 7.1 ശതമാനത്തിലേയ്ക്ക് താഴ്ന്നു. സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കുവേണ്ടി സർക്കാർ ആഘോഷപൂർവം കൊണ്ടുവന്ന സുകന്യ സമൃദ്ധി യോജനയുടെ പലിശ 8.4 ശതമാനത്തിൽനിന്ന് 7.6ശതമാനമായും കുറഞ്ഞു. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം: മുതിർന്ന പൗരന്മാരുടെ വരുമാനമാർഗമായിരുന്ന ഈ നിക്ഷേപ പദ്ധതിയുടെ പലിശ 7.4ശതമാനമായാണ് പുതുക്കിയത്. നേരത്തയുണ്ടായിരുന്ന പലിശ 8.6 ശതമാനമാണ്. എൻഎസ് സി: നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 7.9ശതമാനത്തിൽനിന്ന് 6.8ശതമാനമായാണ് കുറച്ചത്. പോസ്റ്റ് ഓഫീസ് ആർഡി(അഞ്ചുവർഷം): 7.2 ശതമാനം പലിശയുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെ പലിശ 5.8ശതമാനമായി. കെവിപി: കിസാൻ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാൻ ഇനി 124 മാസംവേണം. നേരത്തെ 113 മാസം മതിയായിരുന്നു. പലിശ 7.6ശതമാനത്തിൽനിന്ന് 6.9 ശതമാനമായാണ് കുറച്ചത്. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്: ഒരുവർഷം മുതൽ മുന്നുവർഷംവരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റിന്റെ പലിശ 6.9 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി കുത്തനെ കുറച്ചു. 1.40 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അഞ്ചുവർഷത്തെ ടേം ഡെപ്പോസിറ്റിന് 6.7ശതമാനവുമാണ് പലിശ. നേരത്തെ 7.7 ശതമാനമായിരുന്നു. സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്റെ വാർഷിക പലിശ നാലുശതമാനത്തിൽ നിലനിർത്തി. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെയാണ് പുതുക്കിയ പലിശ നിരക്കുകൾ ബാധകമാകുക. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുക.

from money rss https://bit.ly/3bLFNr7
via IFTTT