121

Powered By Blogger

Tuesday, 30 December 2014

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം








മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം


Posted on: 30 Dec 2014


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനവരി 3 ന് നടക്കും. റ്റിംബെര്‍ലി മേതോടിസ്റ്റ് ചര്‍ച്ച് ഹാളില്‍ വൈകീട്ട് 4 മണി മുതലാണ് പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പാര്‍ലമെന്റംഗമായ കെയ്ന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതം ആശംസിക്കും. ഫാ.സജി മലയില്‍ പുത്തന്‍പുര, ഫാ.റോബിന്‍സണ്‍ മേല്‍ക്കിസ്, ഫാ.തോമസ് മടുക്കമൂട്ടില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കും.

തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സാന്താക്ലോസിന് സ്വീകരണം നല്‍കുന്നതോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. കുട്ടികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ എത്തിച്ചേരും. അസോസിയേഷന്റെ വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്ക് തദവസരത്തില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും. വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ക്രിസ്മസ് പുതുവര്‍ഷ ആഘോഷ പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും എക്‌സികുട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ സ്വാഗതം ചെയ്യുന്നു.












from kerala news edited

via IFTTT

Related Posts:

  • കൊളോണ്‍ ലിങ്ക്‌സ്‌റൈനിഷ് കുടുംബ യൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ഒന്‍പത് കുടുംബ കൂട്ടായ്മകളിലൊന്നായ ലിങ്ക്‌സ് റൈനിഷ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളില്‍ ഇന്ത്യന്‍… Read More
  • കോഴിക്കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു കോഴിക്കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടുPosted on: 31 Dec 2014 മക്ക: മലയാളി ഹൃദയാഘാതം മൂലം മക്കയില്‍ മരണപ്പെട്ടു. കോഴിക്കോട് പുതിയങ്ങാടി കമ്മകകത്ത് വീട്ടില്‍ പരേതനായ മമ്മദ് കോയ പുള്ളിക്കലകത്തിന്റെയും ഇമ്പിച്ചി ഫാത്ത… Read More
  • ഡ്യൂസ്സല്‍ഡോര്‍ഫില്‍ ക്രിസ്മസ് ആഘോഷിച്ചു ഡ്യൂസ്സല്‍ഡോര്‍ഫ്: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായ ഡ്യൂസ്സല്‍ഡോര്‍ഫ് കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷങ്ങളുടെ പ്രാരംഭമായി ഡ്യൂസ്സല്‍ഡോര്‍ഫ് സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന ദിവ… Read More
  • കൊളോണില്‍ ഇന്ത്യന്‍ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍, എസ്സന്‍, ആഹന്‍ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍… Read More
  • സദാചാര പോലിസിനെ ചെറുക്കുക, കല കുവൈത്ത്‌ കുവൈത്ത് സിറ്റി: നമ്മുടെ നാട്ടില്‍ ഇന്ന് സദാചാര പോലീസ് എന്ന് സ്വയം വേഷം കെട്ടി നിയമ സംവിധാനങ്ങളെയും സമരങ്ങളെയും ആക്രമിക്കുന്ന ഗുണ്ടാ സംവിധാനങ്ങള്‍ വ്യാപകമാവുകയാണ്. ഈ ഫാസിസ്റ്റ് കൂട്ടങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്ന … Read More