തിരുവനന്തപുരം: ചുംബനസമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നടി ഷീല. ആള്‍കേരള ഷീല ഫാന്‍സ് അസോസിയേഷന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ അവരുടെ പരിമിതികള്‍ കാത്തുസൂക്ഷിക്കണമെന്ന് ഷീല അഭിപ്രായപ്പെട്ടു.
സാമൂഹിക പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ ലക്ഷ്യംവെയ്ക്കുന്നത്. സ്ത്രീകള്‍ക്കായി തയ്യല്‍പരിശീലനം, നിയമസഹായം എന്നിവയും കുട്ടികള്‍ക്കായുള്ള വിവിധ പദ്ധതികളും അസോസിയേഷന്‍ നടപ്പാക്കും. പഞ്ചായത്തുകള്‍ തോറും അമ്മവീട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും ഷീല പറഞ്ഞു.
from kerala news edited
via IFTTT