Story Dated: Tuesday, December 30, 2014 02:58
ചെറുപുഴ: മാവോവാദി ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് പെരിങ്ങോം പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുണ്ടായിരുന്ന പുളിങ്ങോം പോലീസ് ഔട്ട് പോസ്‌റ്റ് പുന:സ്‌ഥാപിക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ്. മലബാര്‍ കുടിയേറ്റ കാലത്ത് സ്‌ഥാപിച്ചതും പെരിങ്ങോം പോലിസ് സ്‌റ്റേഷനില്‍ ജീവനക്കാരുടെ എണ്ണം പരിമിതമായ സാഹചര്യത്തില്‍ ഒരു വ്യാഴവട്ടം മുമ്പ് ഉപേക്ഷിച്ചതാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പുളിങ്ങോം ഔട്ട്‌പോസ്‌റ്റ്. കേരളത്തിന്റെ വനാതിര്‍ത്തികളില്‍ മാവോവാദി സാന്നിധ്യം ശക്‌തമാവുകയും കര്‍ണാടക പോലിസും വനം വകുപ്പും മുണ്ടറോട്ട് റേഞ്ച് ഉള്‍പ്പെടെയുള്ള പരിധികളില്‍ സുരക്ഷ ശക്‌തമാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പെരിങ്ങോം പോലീസ് സ്‌റ്റേഷനില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയുള്ള പുളിങ്ങോത്ത് പോലീസ് ഔട്ട് പോസ്‌റ്റ് പുന:സ്‌ഥാപിക്കാന്‍ നടപടിയെടുക്കുന്നത്.
from kerala news edited
via IFTTT