'പ്രവാചക സ്‌നേഹം' ഫനാര്‍ മലയാള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു.
Posted on: 30 Dec 2014
ദോഹ: പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ സന്ദേശത്തെയും വ്യക്തിത്വത്തെയും പരിചയപ്പെടുത്തി ശൈഖ് അബ്ദുല്ലാഹിബ്‌നു സെയ്ദ് ആല്‍മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മലയാള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30 ന് ഇശാനമസ്‌കാരത്തിനു ശേഷം നജ്മ മൗസ മുഹമ്മദ് യൂസുഫ് സുറൂര്‍ മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ യുവ പണ്ഡിതര്‍ മുഹമ്മദ് സാകിര്‍ നദ്‌വി 'പ്രവാചകന്‍ അനുപമ വ്യതിത്വം' എന്ന വിഷയത്തില്‍ സംസാരിക്കും. ജനവരി 2 ന് ഇശാനമസ്‌കാരനന്തരം 'പ്രവാചക സ്‌നേഹം' എന്ന വിഷയത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് പ്രഭാഷണം നടക്കുക. മദീന ഖലീഫ (ശമാലിയ്യ) സുറാഖത്തുബിന്‍ മാലിക് മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ ഹുസൈന്‍ കടന്നമണ്ണ, മുഗളിന സൈദുബ്‌നുല്‍ ഖതാബ് മസ്ജിദില്‍ മുഹമ്മദ് സാകിര്‍ നദ്‌വി, മദീന ഖലീഫ സൗത്ത് അഹമ്മദബിന്‍ റാഷിദ് അല്‍ മുറാഖി മസ്ജിദില്‍ താജ് ആലുവ എന്നിവര്‍ സംസാരിക്കും. ജനുവരി 23 ന് ഇശാനമസ്‌കാരാനന്തരം ബിന്‍ മഹമൂദ് ഇസ്മയില്‍ ബിന്‍ അലി അല്‍ ഇമാദി മസ്ജിദില്‍ 'പ്രവാചക സ്‌നേഹം' എന്ന വിഷയത്തില്‍ അതീഖുര്‍റഹ്മാന്‍ പ്രഭാഷണം നടത്തും. പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ സ്ത്രീകള്‍ക്കും സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT