Story Dated: Tuesday, December 30, 2014 05:21
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഗോട്ടയില്‍ വ്യത്യസ്‌ത മതത്തില്‍പെട്ട കമിതാക്കളായിരുന്നു രാധയും മാധവും. പ്രണയം വീട്ടുകാര്‍ വിലക്കിയതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചു. അങ്ങനെ 1997ല്‍ ഇരുവരും ഗുജറാത്തിലെ ഭാവന്‍ നഗറിലേക്ക് നാടുവിട്ടു. സംഭവത്തിന് ശേഷം കമിതാക്കളെ കുറിച്ച് യാതൊരു വിവരവും കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.
അങ്ങനെ നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കുടുംബത്തെ കാണാന്‍ രാധ തിരികെ ഗോട്ടയില്‍ എത്തി. പക്ഷെ മാധവിന്റെ സ്‌ഥാനത്ത് ഭര്‍ത്താവായി മറ്റൊരാളെ കണ്ടതോടെ മാധവിന്റെ കുടുംബം രാധയ്‌ക് എതിരെ തിരിഞ്ഞു. രാധ, മാധവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇവര്‍ പോലീസിനെ സമീപിച്ചതോടെ സംഭവം വിവാദമായി.
എന്നാല്‍ പോലീസ് പറയുന്നത് ഇങ്ങനെ, വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് ഒളിച്ചോടിയ രാധയും മാധവും ഗുജറാത്തിലെ ഭാവന്‍ നഗറിലെത്തി. പക്ഷെ താന്‍ ചെയ്യുന്നത് ശരിയല്ലെന്ന ചിന്ത മാധവിനെ അലട്ടിയതോടെ അയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറി. കുറച്ച് പണം നല്‍കി രാധയെ തിരിച്ചയക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും മടങ്ങിപ്പോകാന്‍ രാധ തയ്യാറായില്ല. ഒടുവില്‍ രാധയെ ഉപേക്ഷിച്ച് മാധവ് കടന്നു. എന്ത് ചെയ്യണമെന്ന് അറിയാതെനിന്ന രാധയ്‌ക്ക് സംരക്ഷണം നല്‍കാന്‍ പ്രദേശത്തെ ജോത്സ്യന്‍ തയ്യാറായി. ഇയാള്‍ പിന്നീട് മാധവിനെ കണ്ടെത്തിയെങ്കിലും വിവാഹം കഴിക്കില്ലെന്ന നിലപാടില്‍ മാധവ് ഉറച്ചുനിന്നു. അങ്ങനെ ജോത്സ്യന്‍ രാധയെ വിവാഹം കഴിച്ചു.
നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനെ ഗുജറാത്തില്‍വെച്ച് അവിചാരിതമായി കണ്ടതാണ് കുടുംബത്തെ കാണണമെന്ന മോഹം രാധയ്‌ക്ക് ഉണ്ടായത്. അങ്ങനെ ഭര്‍ത്താവുമൊത്ത് രാധ ഗോട്ടയില്‍ തിരികെ എത്തി. എന്നാല്‍ ഇത് വെറും കെട്ടുകഥ മാത്രമാണെന്ന നിലപാടിലാണ് മാധവിന്റെ കുടുംബം. രാധ, മാധവിനെ കൊലപ്പെടുത്തിയതാണെന്ന വാദം ശക്‌തമായതോടെ ജോത്സ്യനായ ഭര്‍ത്താവ് മാധവിനെ അന്വേഷിച്ച് ഇറങ്ങി. ഒടുവില്‍ മാധവിനെ ജീവനോടെ കുടുംബത്തിന് മുമ്പിലെത്തിച്ചാണ് ഇയാള്‍ തന്റെ ഭാര്യയുടെ നിരപരാധിത്വം തെളിയിച്ചത്.
from kerala news edited
via IFTTT