Story Dated: Tuesday, December 30, 2014 07:26

തിരുവനന്തപുരം: ജനങ്ങളുമായുള്ള അകലം കുറയ്ക്ക്ാന്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ്. ജനങ്ങളുമായി തുറന്ന് സംവദിക്കുവാനും ആശയ വിനിമയം നടത്താനുമാണ് പുതിയ പദ്ധതിവഴി ഉദ്ദേശിക്കുന്നത്. അഴിമതി സംബന്ധിച്ച ജനങ്ങളുടെ പരാതി ആപ്ലിക്കേഷനിലൂടെ തനിക്ക് നേരിട്ട് തരാന്‍ സാധിക്കുമെന്ന് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്ലിക്കേഷന്‍ പിന്തുണയ്ക്കും.
മന്ത്രിയുടെ ഓരോ ദിവസത്തെയും ഔദ്യോഗിക പരിപാടികളുടെ വിശദ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ഉണ്ടാകും. ആഭ്യന്തര വകുപ്പിലെ ഏത് പരിപാടിയെ കുറിച്ചും ജനങ്ങള്‍ക്ക് ഇതിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. ജനങ്ങള്‍ക്ക് മന്ത്രിയെ നേരിട്ട് കാണാനുള്ള സമയവും ആപ്ലിക്കേഷനിലൂടെ മുന്‍കൂട്ടി ലഭിക്കും. സംസ്ഥാനത്തെ എല്ലാ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെയും മൊബൈല്‍ നമ്പരുകള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഇതുവഴി ജനങ്ങള്‍ പ്രാധാന്യം നല്കുന്ന വിഷയങ്ങളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും ചെന്നിത്തല അറിയിച്ചു. രമേശ് ചെന്നിത്തല എന്ന പേരില്‍ ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
from kerala news edited
via
IFTTT
Related Posts:
ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത Story Dated: Wednesday, January 28, 2015 08:29ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നിരപരാധിയെ തീവ്രവാദി… Read More
കാര്‍ വാങ്ങാന്‍ നല്‍കിയത് 4,55,000 രൂപയുടെ ചില്ലറ Story Dated: Wednesday, January 28, 2015 07:33ബെയ്ജിങ്: ചൈനയിലെ ബെയ്ജിങില്‍ ഒരാള്‍ കാര്‍ വാങ്ങിയത് 4,55,000 ഇന്ത്യന്‍ രൂപയ്ക്ക്. ഇതില്‍ പുതുമയെന്തെന്ന് ചിന്തിക്കുന്നവര്‍ ഇയാള്‍ കാര്‍ വാങ്ങിയത് എങ്ങനെയെന്ന കാര്യംകൂട… Read More
പശ്ചിമ ബംഗാളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയി മാനഭംഗം ചെയ്തു Story Dated: Wednesday, January 28, 2015 07:52കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗം ചെയ്തു. സരസ്വതി പൂജയോടനുബന്ധിച്ചുള്ള ആഘേഷങ്ങള്‍ കാണുന്നതിനാ… Read More
മാണി ബജറ്റ് അവതരിപ്പിച്ചാല്‍ എല്‍.ഡി.എഫ് നിയമസഭ വളയുമെന്ന് വി.എസ് Story Dated: Wednesday, January 28, 2015 08:04തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയാല്‍ ആയിരം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ നിയമസഭ വളയുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. അഴിമതിക്… Read More
മാള അരവിന്ദന് അന്ത്യാഞ്ജലി; സംസ്കാരം നാളെ രാവിലെ Story Dated: Wednesday, January 28, 2015 08:22തൃശൂര്‍: അന്തരിച്ച പ്രശസ്ത നടന് മാള അരവിന്ദന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ നിന്ന് തൃശൂരിലെത്തിച്ച മൃതദേഹം സംഗീത നാടക… Read More