121

Powered By Blogger

Tuesday, 30 December 2014

അറ്റ്‌ലാന്‍ഡയില്‍ ക്രിസ്മസും കുടുംബവര്‍ഷാചരണവും








അറ്റ്‌ലാന്‍ഡയില്‍ ക്രിസ്മസും കുടുംബവര്‍ഷാചരണവും


Posted on: 30 Dec 2014







അറ്റ്‌ലാന്‍ഡ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്മസ് ദിന ആഘോഷങ്ങള്‍ ഇടവക വികാരി ഫാ.ജോസഫ് പുതുശ്ശേരിയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

തിരുസഭ കുടുംബവര്‍ഷമായി 2015 പ്രഖ്യാപിച്ചതിനാല്‍ കുടുംബ വര്‍ഷാചരണത്തിന്റെ ആരംഭം എട്ട് കൂടാരയോഗ പ്രസിഡന്റുമാരും നിലവിളക്ക് തെളിയിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ എല്ലാ ചടങ്ങുകളിലും സംബന്ധിക്കുകയുണ്ടായി. തുടര്‍ന്ന് സ്‌നേഹവിരുന്നും കെ.സി.വൈ.എല്‍ അംഗങ്ങള്‍ നേതൃത്വം നല്‍കിയ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയും നടത്തപ്പെട്ടു.





കൈക്കാരന്മാരായ ബേബി ഇല്ലിക്കാട്ടില്‍, തോമസ് കല്ലിടാന്തിയില്‍, ഡി.ആര്‍.ഇ ആന്‍സി ചെമ്മലക്കുഴി, റ്റോജി തയ്യില്‍ എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. കെ.സി.വൈ.എല്‍ ലീഡേഴ്‌സ് ആയ സറീന അറയ്ക്കല്‍, നോയല്‍ അത്തിമറ്റത്തില്‍ തുടങ്ങിയവര്‍ നേറ്റിവിറ്റി ഷോയ്ക്കും നേതൃത്വം നല്‍കി.



ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT