121

Powered By Blogger

Tuesday, 30 December 2014

മഹീന്ദ രാജപക്‌സെയ്‌ക്കായി തെരഞ്ഞെടുപ്പ്‌ പ്രചരണം: സല്‍മാന്‍ ഖാനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം









Story Dated: Tuesday, December 30, 2014 07:20



mangalam malayalam online newspaper

ചെന്നൈ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്‌സെയ്‌ക്ക് വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്തിയ സല്‍മാന്‍ ഖാനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. സല്‍മാന്‍ വഞ്ചകനാണെന്ന്‌ എം.ഡി.എം.കെ നേതാവ്‌ വൈകോ പറഞ്ഞു. യുദ്ധകുറ്റവാളിയായ രജപക്‌സയെ്‌ക്ക് വേണ്ടി സല്‍മാന്‍ പ്രചരണം നടത്തുന്നത്‌ തെറ്റാണെന്നും വൈകോ പറഞ്ഞു. സല്‍മാന്റെ പ്രവര്‍ത്തി അംഗീകരിക്കാനാകില്ലെന്ന്‌ ഡി.എം.കെ നേതാവ്‌ ടി.കെ.എസ്‌ ഇളങ്കോവന്‍ പറഞ്ഞു.


അടുത്ത മാസം നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായാണ്‌ രാജപക്‌സെയ്‌ക്ക് വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്താന്‍ സല്‍മാന്‍ ഖാന്‍ ശ്രീലങ്കയില്‍ എത്തിയത്‌. ബോളിവുഡ്‌ നടിയും ശ്രീലങ്കന്‍ വംശജയുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. ഇത്‌ ആദ്യമായാണ്‌ ശ്രീലങ്കയിലെ തെരഞ്ഞെടുപ്പില്‍ ബോളിവുഡ്‌ താരങ്ങള്‍ പ്രചരണത്തിന്‌ എത്തുന്നത്‌.


ജാക്വിലിന്റെ സുഹൃത്തും രാജപക്‌സെയുടെ മകനുമായ നമലിന്റെ ക്ഷണപ്രകാരമാണ്‌ സല്‍മാന്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ എത്തിയത്‌.










from kerala news edited

via IFTTT