121

Powered By Blogger

Wednesday, 31 December 2014

എയര്‍ ഏഷ്യ അപകടം: മോശം കാലാവസ്ഥ തിരച്ചിലിന് തടസ്സം









Story Dated: Wednesday, December 31, 2014 02:02



mangalam malayalam online newspaper

ജക്കാര്‍ത്ത: അപകടത്തില്‍പ്പെട്ട എയര്‍ ഏഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തിരച്ചിലിന് മോശം കാലാവസ്ഥ തിരിച്ചടിയാവുന്നു. ശക്തമായ മഴയും കാറ്റും മൂലം തിരച്ചില്‍ ഇടയ്ക്കിടെ നിര്‍ത്തേണ്ട അവസ്ഥയാണ്. കാലാവ്‌സഥ അനുകൂലമായാല്‍ തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നാണ് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ മൂലം ഇന്നലെ നിര്‍ത്തിവെച്ച തിരച്ചില്‍ നടപടികള്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. 30 കപ്പലുകളും 15 എയര്‍ക്രാഫ്റ്റുകളാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ ഊര്‍ജപ്പെടുത്താന്‍ ചൈനയുടെ ഒരു പടക്കപ്പലും രണ്ട് എയര്‍ ക്രാഫ്റ്റുകളും പുറപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പടെ മറ്റുരാജ്യങ്ങള്‍ തിരച്ചിലിന് സഹായം വാഗ്ദാനം ചെയ്തു. കടലില്‍ പതിച്ചതിന് ശേഷമാണ് വിമാനം തകര്‍ന്നതെന്നാണ് അവസാന നിഗമനം.


ഇന്തോനേഷ്യന്‍ പ്രവിശ്യയിലെ പാങ്കലന്‍ ബന്‍ പട്ടണത്തിന്റെ ബാര്‍ണിയോ ദ്വീപിനടുത്ത് നിരവധി മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്ന കണ്ടിട്ടും ആറ് മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ സാധിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെടാന്‍ സാധ്യത ഇല്ലെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരും ജീവനക്കാരുമായി 165 പേരാണ് വിമാനതത്തില്‍ ഉണ്ടായിരുന്നത്.


ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെയുള്ള വിമാനത്തിന്റെ ഒരു പ്രധാന ഭാഗവും ഇതുവരെ കണ്ടെത്തിയില്ല. വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശമനുസരിച്ച് 32,000 അടി ഉയരത്തില്‍ നിന്നും 38,000 അടി ഉയരത്തില്‍ പറക്കാന്‍ പൈലറ്റ് അനുമതി തേടിയിരുന്നു. തുടര്‍ന്ന് വിമാനവുമായുള്ള ബന്ധം നഷ്ടമായി. മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിലാണ് വിമാനത്തിന്റെ വാതില്‍ എന്ന് സംശയിക്കുന്ന വെള്ളയും ചുവപ്പും നിറത്തിലുള്ള തകിട് ഭാഗം, ഓക്‌സിജന്‍ ടാങ്ക്, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയവ കണ്ടെത്തിയത്.


മോശം കാലാവസ്ഥയാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് നിഗമനം. ബ്ലാക് ബോക്‌സ് കിട്ടിയാലേ ദുരന്തത്തിന്റെ കാരണം വ്യക്തമാകൂ. അതിനിടെ എയര്‍ ഏഷ്യയുടെ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടു. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് കലിബോ നഗരത്തിലേക്ക് 53 യാത്രക്കാരുമായി പോയ എയര്‍ ഏഷ്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് പരിഭ്രാന്തി പരത്തി. വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെയാണ് യാത്രക്കാരെയും ഉദ്യോഗസ്ഥരെയു പുറത്തിറക്കിയത്. ബാങ്കോക്കില്‍ എയര്‍ ഏഷ്യയുടെ എഫ് ഡി 3254 വിമാനം സാങ്കേതിക തകരാറുമൂലം തിരിച്ചിറക്കിയതും പരിഭ്രാന്തിക്കിടയാക്കി.










from kerala news edited

via IFTTT