Story Dated: Wednesday, December 31, 2014 06:31
ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനുമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയില്‍ ബസിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാതാപിതാക്കളോടായിരുന്നു ഇക്കാര്യം വ്യക്‌തമാക്കിയത്.
പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായതും കൂട്ടത്തിലുണ്ടായിരുന്നയാള്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്‌തത്. നിയമപരമായ പ്രശ്‌നം മൂലം മാധ്യമങ്ങള്‍ നിര്‍ഭയ എന്നാണ് പേര് നല്‍കിയത്.
ഡിസംബറിലെ തണുത്ത രാത്രിയില്‍ ഒന്നില്‍ സിനിമ കണ്ട് താമസ സ്‌ഥലത്തേക്ക് മടങ്ങുന്നതിനിടയില്‍ ഒരു ബസിനുള്ളില്‍ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ക്രൂരമായി ബലാത്സംഗത്തിന് ഇരയാകുകയും അവശമായ നിലയില്‍ വഴിയിലേക്ക് വലിച്ചെറിയപ്പെടുകയുമായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ അവശമായ നിലയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ മരിച്ചു.
from kerala news edited
via IFTTT