121

Powered By Blogger

Wednesday, 31 December 2014

വനിതാ ജീവനക്കാരെ നഗ്നരാക്കി ദേഹ പരിശോധന ; മൂന്ന്‌ പേര്‍ക്കെതിരെ നടപടി









Story Dated: Wednesday, December 31, 2014 04:12



mangalam malayalam online newspaper

കൊച്ചി: ഉപയോഗിച്ച നാപ്‌കിന്‍ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ വനിതാ ജീവനക്കാരുടെ അടിവസ്‌ത്രം ഊരി ദേഹപരിശോധന നടത്തിയ സംഭവത്തില്‍ മൂന്ന്‌ പേരെ സസ്‌പെന്റുചെയ്‌തു. സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍, പ്രമീള എന്നിവരെയാണ്‌ അനേ്വഷണ വിധേയമായി സസ്‌പെന്റുചെയ്‌തത്‌.


മേലുദ്യോഗസ്‌ഥരുടെ പീഡനത്തില്‍ സഹികെട്ട്‌ കമ്പനിയിലെ മുപ്പതോളം സ്‌ത്രീതൊഴിലാളികളാണ്‌ ഉടുവസ്‌ത്രമൂരിയുള്ള ദേഹപരിശോധനയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്‌. ഇവര്‍ രേഖാമൂലം നല്‍കിയ പരാതിയെതുടര്‍ന്ന്‌ തൃക്കാക്കര പൊലീസ്‌ കേസെടുക്കുകയായിരുന്നു. സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ്‌ ചേര്‍ത്താണ്‌ കേസെടുത്തിരിക്കുന്നത്‌.


ഈ മാസം 10 നായിരുന്നു കമ്പനിയിലെ സ്‌ത്രീതൊഴിലാളികളുടെ ഡ്രസിംഗ്‌ റൂമില്‍ വിവാദമായ ദേഹപരിശോധന നടന്നത്‌. ടോയ്‌ലറ്റില്‍ കണ്ടെത്തിയ ഉപയോഗിച്ച സാനിറ്ററി നാപ്‌കിന്റെ ഉത്തരവാദിയെ കണ്ടെത്താനായി സ്‌ത്രീതൊഴിലാളികളെ ഓരോരുത്തരെ അകത്തേക്ക്‌ വിളിപ്പിച്ച്‌ അടിവസ്‌ത്രം ഊരിക്കാണിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എതിര്‍ത്തവരെ ബിജിമോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്‌.










from kerala news edited

via IFTTT