121

Powered By Blogger

Wednesday, 31 December 2014

30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളെ പിരിച്ചുവിടുന്നു








30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളെ പിരിച്ചുവിടുന്നു


Posted on: 31 Dec 2014



കുവൈത്ത് സിറ്റി: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളെ പിരിച്ച് വിടുന്നതിന് തൊഴില്‍ സാമൂഹിക മന്ത്രി ഹിന്‍ അല്‍ സബീഹ് ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 30 വര്‍ഷത്തെ സര്‍വ്വീസുള്ളവരുടെ പട്ടിക തയ്യാറാക്കി ബന്ധപ്പെട്ട മന്ത്രാലയം അണ്ടര്‍ സെക്രട്ടറിക്ക് അയച്ചു. പട്ടികയിലുള്ള എല്ലാവരെയും ഉടന്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനാണ് മന്ത്രിയുടെ ഉത്തരവ്. അതേ സമയം സര്‍ക്കാര്‍ സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വദേശികളെയും സര്‍വീസില്‍ നിന്നും പിരിച്ചുവിടാനാണ് മന്ത്രിയുടെ നീക്കം. ഇതനുസരിച്ച് സ്വദേശികളുടെ പട്ടിക ഉടന്‍ തയ്യാറാക്കി നടപടി സ്വീകരിക്കുന്നതിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. സ്വദേശികളായ യുവതലമുറയ്ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയാണ് തൊഴില്‍ മന്ത്രിയുടെ ലക്ഷ്യം.




പി.സി.ഹരീഷ്












from kerala news edited

via IFTTT