Story Dated: Wednesday, December 31, 2014 06:39
ബെയ്‌ജിംഗ്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നയെന്ന സ്‌ഥാനം ഇനി ചൈനീസ് വംശജ കെയ് പെറെന്നാ ഹോയി ടിന്‍ഗയ്‌ക്ക് സ്വന്തം. ഫെയ്‌സ്ബുക്ക് സഹ സ്‌ഥാപകന്‍ ഡസ്‌റ്റിന്‍ മോസ്‌കോവിറ്റ്‌സിനെ പിന്തള്ളിയാണ് 24 കാരി ഒന്നാം സ്‌ഥാനത്ത് എത്തിയത്. 1.3 ബില്യന്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം.
ഹോങ്‌കോങില്‍ താമസിക്കുന്ന കെയ്, ലോഗന്‍ പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍ എസ്‌റ്റേറ്റ് സ്‌ഥാപനത്തിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറാണ്. സ്‌ഥാപനത്തിന്റെ 85 ശതമാനത്തിന്റെയും ഉടമ ആയതാണ് കെയെ സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സഹായിച്ചത്.
സ്‌ഥാപനത്തിന്റെ ചെയര്‍മാനായ ജി. ഹായ്‌പെങ്ങിന്റെ മകളായ കെയ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും സ്വന്തമാക്കിയികട്ടുണ്ട്. ചൈനയുടെ വടക്ക് ഷെന്‍സെന്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്‌ഥാപനം പാര്‍പ്പിട നിര്‍മാണത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
from kerala news edited
via IFTTT