Story Dated: Wednesday, December 31, 2014 08:39
മാതാപിതാക്കള്‍ ഹോട്ടലില്‍ തിന്നു രസിക്കുമ്പോള്‍ പിഞ്ചു കുഞ്ഞ് കാറില്‍ പട്ടിണി കിടന്നു മരിച്ചു. 22 ദിവസം മാത്രം പ്രായമുള്ള ബെറ്റ്‌സി സ്‌റ്റീഫന്‍സ് എന്ന കുഞ്ഞാണ് വിശന്നുവലഞ്ഞ് മരിച്ചത്. സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാവ് 23 കാരി റൂബിയേയും 48 കാരന്‍ പിതാവ് റോയിയേയും അറസ്‌റ്റ് ചെയ്‌തു. ഇരുവരും ഒരു റസ്‌റ്റോറന്റില്‍ വയറു നിറയെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കാറിനുള്ളില്‍ കുടുങ്ങിയ കുഞ്ഞ് വിശന്നു വലയുകയായിരുന്നു.
ഡിസംബര്‍ 23 ന് സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ ബന്ധുക്കള്‍ക്കൊപ്പം ബുഫേ കഴിച്ച് മടങ്ങി വന്നപ്പോള്‍ കുഞ്ഞിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി. ഹോട്ടലിലേക്ക് കയറുന്നതിന് മുമ്പ് മകളെ പരിശോധിച്ചിരുന്നെന്നും കനത്ത തണുപ്പായതിനാല്‍ ബ്‌ളാങ്കറ്റ് കൊണ്ടു പുതപ്പിച്ചായിരുന്നു കിടത്തിയിരുന്നതെന്നും റൂബി സ്‌റ്റെഫാന്‍സ് പോലീസിന് മൊഴിനല്‍കി. ബന്ധുക്കള്‍ക്കൊപ്പം ബുഫേ ആസ്വദിക്കാന്‍ ലേക്ക് ലാന്റിന് വടക്കുള്ള യു എസ് ഹൈവേ 48 ലെ ഗോള്‍ഡന്‍ കോറല്‍ ചെയിന്റെ ഭാഗമായുള്ള റെസ്‌റ്റോറന്റിലേക്കാണ് കുടുംബം പോയത്.
വൈകിട്ട് ആറു മണിയോടെ മാതാവ് കുഞ്ഞിനെ തിരിച്ചെടുക്കുമ്പോള്‍ പ്രതികരണമില്ലാതെ കുഞ്ഞിന്റെ ശരീരം തണുത്തിരുന്നു. കുഞ്ഞ് മരിച്ചത് ആഹാരം കിട്ടാതെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. കുട്ടി മരിച്ച് മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് മാതാപിതാക്കള്‍ ഇക്കാര്യം ശ്രദ്ധിച്ചത് തന്നെ. ആറു മണിക്കൂറെങ്കിലും കുഞ്ഞ് വിശപ്പും ദാഹവും സഹിച്ച് കാറിനുള്ളില്‍ കഴിഞ്ഞിരിക്കാമെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൂടുമ്പോഴെല്ലാം കുഞ്ഞിനെ മുലയൂട്ടിയിരുന്നതായിട്ടാണ് റൂബി നല്‍കിയിട്ടുള്ള മൊഴി.
from kerala news edited
via IFTTT