Story Dated: Wednesday, December 31, 2014 08:11
മൂവാറ്റുപുഴ: കീച്ചേരിപ്പടിയില്‍ വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇവിടെ നിരന്തരമായി പൈപ്പ് പൊട്ടുന്നതിനെ തുടര്‍ന്നാണ് പൈപ്പുകള്‍ നന്നാക്കി കട്ടകള്‍ നിരത്തിയത്. ഇതിനിടയില്‍ വീണ്ടും പൈപ്പ് പൊട്ടിയത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇനി പൈപ്പ് നന്നാക്കണമെങ്കില്‍ കട്ടകള്‍ ഇളക്കി മാറ്റണം. താല്‍ക്കാലിക പരിഹാരം മാത്രമായി പൈപ്പ് നന്നാക്കി റോഡ് നിര്‍മാണം നടത്തിയതാണ് പ്രശ്നത്തിന് കാരണം.
പഴകിയ പൈപ്പുകള്‍ മാറ്റാന്‍ വാട്ടര്‍ അഥോറിറ്റി എസ്റ്റിമേറ്റുകള്‍ തയാറാക്കിയെങ്കിലും സര്‍ക്കാരിന് ഫണ്ടില്ലാത്തതാണ് തടസമാകുന്നത്. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ നൂറുകണക്കിന് ലിറ്റര്‍ ജലമാണ് ദിവസവും ഇവിടെ പാഴാകുന്നത്. അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് മേഖല പൗരസമിതി ആവശ്യപ്പെട്ടു.
from kerala news edited
via
IFTTT
Related Posts:
ത്രിലോക്പുരി കലാപം: അക്രമവും വിദ്വേഷവും ക്ളാസ്സ്മുറികളിലേക്ക് Story Dated: Wednesday, December 3, 2014 05:01ന്യൂഡല്‍ഹി: ഒക്ടോബറില്‍ കിഴക്കന്‍ ഡല്‍ഹിയില്‍ 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും 70 പേര് അറസ്റ്റിലാകുകയും ചെയ്ത ത്രിലോക്പുരി കലാപം നാട്ടുകാരില്‍ നിന്നും സ്കൂളുകളിലേക്ക്… Read More
ശബരിമല വനത്തിലെ തേക്കിന് തടിമോഷണം; മൂന്നുപേര്‍ അറസ്റ്റില്‍ Story Dated: Wednesday, December 3, 2014 04:50മുണ്ടക്കയം: ശബരിമലയില്‍ നിന്നും തേക്കിന് തടി കടത്തുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍. ഒന്‍പത് തേക്കിന് തടികളാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. റിട്ടയേര്‍ഡ് വനപാലകന്റ… Read More
പോലീസ് സ്റ്റേഷന് ആക്രമണം; ഈജിപ്തില്‍ 185 പേര്‍ക്ക് വധശിക്ഷ Story Dated: Wednesday, December 3, 2014 04:18കെയ്റോ: കഴിഞ്ഞ വര്‍ഷം കെയ്റോയില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച 185 മുസ്ളീം ബ്രദര്‍ഹൂഡ് അനുയായികള്‍ക്ക് വധശിക്ഷ. ഈജിപ്തിലെ ഒരു കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ ഈജി… Read More
തീവ്രവാദിയാക്രമണം; കാശ്മീരില്‍ സൈനികനടക്കം ഏഴുപേര്‍ മരിച്ചു Story Dated: Wednesday, December 3, 2014 04:56ജമ്മു: ജമ്മു കാശ്മീരിലെ കുപ്വാരാ ജില്ലയില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളും ഒരു ജവാനും കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. നൗഗം സെക്ടറില്‍… Read More
അയ്യപ്പന്മാര് സഞ്ചരിച്ച കാര്‍ തട്ടി വയോധിക മരിച്ചു Story Dated: Wednesday, December 3, 2014 04:49റാന്നി; ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് വയോധിക മരിച്ചു. പെരുനാട് മാമ്പ്രക്കുഴി വാലുപറമ്പില്‍ ശ്രീധരന്റെ ഭാര്യ സി.എന്‍ അമ്മിണി -75 ആണ്… Read More