Story Dated: Wednesday, December 31, 2014 03:25
ഒഹിയോയില്‍ ട്രാക്‌ടറിനിടയില്‍ പെട്ട് ഉഭയലിംഗത്തില്‍ പെട്ട 17 കാരന്‍ മരണമടഞ്ഞ സംഭവം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട്. മരണമടഞ്ഞതിന് തൊട്ടു പിന്നാലെ ഇയാള്‍ സാമൂഹ്യസൈറ്റില്‍ പോസ്‌റ്റ് ചെയ്‌ത ആത്മഹത്യാകുറിപ്പിലാണ് വിവരമുള്ളത്. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പെണ്‍കുട്ടിയാകാനുള്ള തന്റെ താല്‍പ്പര്യം യാഥാസ്‌ഥിതിക മതവാദം ഉയര്‍ത്തി മാതാപിതാക്കള്‍ തടയുകയാണെന്നും ഇനി മുന്നോട്ട് ജീവിച്ചാലും ഒറ്റപ്പെട്ട ജീവിക്കണമെന്നും കത്തില്‍ പറയുന്നു.
ലീലാ ആല്‍ക്കോണ്‍ എന്ന 17 കാരിയാണ് ഒഹിയോയിലെ വാറന്‍ കൗണ്ടിയിലെ 1-71 ഹൈവേയില്‍ ഞായറാഴ്‌ച ട്രാക്‌ടറിന് മുന്നില്‍ ചാടി മരിച്ചത്. ലിംഗത്വം സംബന്ധിച്ച തിരിച്ചറിവില്‍ നിന്നും തന്നെ മാതാപിതാക്കള്‍ തടഞ്ഞെന്നും രൂപമാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ ഒളിപ്പിച്ചു വെച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
തന്റെ മരണത്തിന് ഏതാനും മണിക്കൂറിന് ശേഷം പ്രത്യക്ഷപ്പെടുന്ന വിധത്തില്‍ സ്വന്തം ടംബ്ലര്‍ അക്കൗണ്ടില്‍ ആത്മഹത്യാ കുറിപ്പ് ഇയാള്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ആണ്‍കുട്ടിയായിട്ടാണ് ജനിച്ചത്. എന്നാല്‍ നാലാം വയസ്സില്‍ താന്‍ സ്‌ത്രീയാണെന്ന് തിരിച്ചറിഞ്ഞു. പതിനാലാം വയസ്സില്‍ ഉഭയലിംഗം എന്നാല്‍ എന്താണെന്ന് ഞാന്‍ മനസ്സിലാക്കി. പത്തു വര്‍ഷത്തെ സംശയത്തിന് ശേഷം ഞാന്‍ ആരാണെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞു. ഇക്കാര്യം മാതാവിനോട് പറഞ്ഞപ്പോള്‍ നെഗറ്റീവായിട്ടായിരുന്നു പ്രതികരണം. ഇതൊരു ഘട്ടമാണെന്നും എന്നാല്‍ ഒരിക്കലും സ്‌ത്രീയാകാന്‍ കഴിയില്ലെന്നും ദൈവത്തിന് തെറ്റു പറ്റില്ലെന്നുമായിരുന്നു പ്രതികരണം.
ലിംഗമാറ്റത്തിന് തന്റെ മാതാപിതാക്കള്‍ സമ്മതിച്ചില്ലെന്നും അതിന് പകരം തന്നെ ക്രിസ്‌ത്യന്‍ തെറാപ്പിസ്‌റ്റുകള്‍ക്ക് മുന്നില്‍ കൊണ്ടുപോകുകയും അവര്‍ താന്‍ സ്വാര്‍ത്ഥയും തെറ്റുകാരിയുമായി ചിത്രീകരിക്കുകയുമായിരുന്നു. സുഹൃത്തുക്കളുടെ പിന്തുണ പോലും ഇമേജ് മോശമാക്കുന്നു എന്നാരോപിച്ച് മാതാപിതാക്കള്‍ നുള്ളിക്കളഞ്ഞു. താന്‍ അവരുടെ ഇമേജ് മോശമാക്കുന്നു എന്നായിരുന്നു അവര്‍ക്ക് തോന്നിയത്. തന്റെ ആഗ്രഹം പരിഗണിച്ചില്ല. അവര്‍ക്ക് വേണ്ടിയിരുന്നത് ഒരു പരമ്പരാഗത ക്രിസ്‌ത്യന്‍ ആണ്‍കുട്ടിയെയാണ്. പതിനാറാം വയസ്സില്‍ രൂപമാറ്റം സംഭവിച്ചിട്ടും അവര്‍ അനുവദിച്ചില്ല. ഉറക്കം വരെ കരയുമായിരുന്നു.
ജീവിച്ചിരുന്നാലും എനിക്ക് സന്തോഷം ലഭിക്കുകയില്ലെന്നും ഇയാള്‍ പോസ്‌റ്റില്‍ കുറിച്ചിട്ടുണ്ട്. വാര്‍ത്ത പുറത്ത് വിട്ട പ്രാദേശിക മാധ്യമം ജോഷ്വാ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. എന്നാല്‍ ലീലയുടെ മാതാവ് കാര്‍ലാ വുഡ് ആല്‍ക്കോണ്‍ തന്റെ കുഞ്ഞിന് ഫേസ്‌ബുക്കില്‍ ആദരാഞ്‌ജലി അര്‍പ്പിച്ചിട്ടുണ്ട്. ജോഷ്വാ എന്ന പേര് നല്‍കിയാണ് ഇവര്‍ അക്കാര്യം ചെയ്‌തിട്ടുള്ളത്. എന്നാല്‍ ആത്മഹത്യ എന്ന നിലയിലുള്ള ഒരു സൂചനയും നല്‍കിയിട്ടില്ല. ലീലയുടെ പെണ്‍കുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം പരിഗണിക്കാതിരുന്നതില്‍ അനേകരാണ് ഫേസ്‌ബുക്കില്‍ അമര്‍ഷം രേഖപ്പെടുത്തിയത്. ലീലാ ആല്‍ക്കോണിന് നീതി എന്ന പേരില്‍ ഒരു ഗ്രൂപ്പ് തന്നെ ഫേസ്‌ബുക്കില്‍ സൃഷ്‌ടിക്കപ്പെട്ടു.
from kerala news edited
via IFTTT