121

Powered By Blogger

Wednesday, 31 December 2014

വായനശാലകള്‍ക്ക്‌ നികുതി ഭാരം: പ്രതിഷേധം വ്യാപകം











Story Dated: Wednesday, December 31, 2014 03:50


ആനക്കര: വായനശാലകളെ കെട്ടിട നികുതിയി നിന്ന്‌ ഒഴിവാക്കണമെന്നാവശ്യം. മുന്‍കാലങ്ങളി നികുതി നല്‍കാത്ത വായനശാല കെട്ടിടങ്ങള്‍ക്കാണ്‌ പുതുതായി കെട്ടിട നികുതി ഏര്‍പ്പെടുത്തിയത്‌. ഗ്രാമങ്ങളിലെ പല വായനശാലകളും പിന്നോക്കാവസ്‌ഥയില്‍ നില്‍ക്കുമ്പോഴാണ്‌ പുതിയ നികുതിഭാരം കൂടി ചുമത്തിയിരിക്കുന്നത്‌. ചേക്കോട്‌ ഭാവന ആര്‍ട്‌ ആന്റ്‌ സ്‌പോര്‍ട്‌ ക്ലബ്ബിന്റെ കെട്ടിടത്തിന്‌ 3000 രൂപയോളമാണ്‌ കപ്പൂര്‍ പഞ്ചായത്ത്‌ നികുതി ചുമത്തിയിരിക്കുന്നത്‌. പഞ്ചായത്തിലെ ഒട്ടുമിക്ക വായനശാല കെട്ടിടങ്ങളും മുന്‍കാലങ്ങളില്‍ നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. ഈ നില തുടരാന്‍ നടപടി എടുക്കണമെന്നാണ്‌ വായനശാല ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്‌.










from kerala news edited

via IFTTT