തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കുടുംബയൂണിറ്റ് പ്രസിഡന്റ് ഡേവിഡ് അരീക്കല്‍ സ്വാഗതം ആശംസിച്ചു. സെലിന്‍ അരീക്കല്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. മാമച്ചന്‍, എല്‍സി കിങ്ങണംചിറ എന്നിവര്‍ കരോള്‍ ഗാനം പാടി. ജെന്‍സ് കുമ്പിളുവേലില്‍, ഡോ.ജോര്‍ജ് അരീക്കല്‍, ജോയല്‍ കുമ്പിളുവേലില്‍, എല്‍സി വടക്കുംചേരി, ത്രേസ്യാമ്മ തോട്ടക്കര, ജോസ് കുമ്പിളുവേലില്‍, ഗ്രേസി എന്നിവര്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി ചിന്താശകലങ്ങള്‍, കഥകള്‍, ഫലിതങ്ങള്‍, ആശംസകള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.
ലൂസി തറയില്‍, മാത്യൂസ് കണ്ണങ്കേരില്‍, ഡേവീസ് വടക്കുംചേരി, ഗ്രേസി മുളപ്പന്‍ഞ്ചേരില്‍, വല്‍സമ്മ വില്‍സന്‍, അന്നമ്മ മുള്ളോങ്കല്‍, ബ്രിജിറ്റ പറമ്പകത്ത്, ലൂസി എന്നിവരുടെ ക്രിസ്മസ് ഗാനങ്ങള്‍, ഉമ്മച്ചന്‍, അച്ചാമ്മ അറമ്പന്‍കുടി എന്നിവര്‍ നടത്തിയ സ്‌കിറ്റ് ഏവരേയും ആകര്‍ഷിച്ചു.
തോമസ് അറമ്പന്‍കുടി പരിപാടികളുടെ മോഡറേറ്ററായിരുന്നു. യൂണിറ്റ് സെക്രട്ടറി എല്‍സി വടക്കുംചേരി നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT