Story Dated: Wednesday, December 31, 2014 02:51
തിരുവനന്തപുരം: പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി നിര്‍ദേശം ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നില്ല. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നാണ് സൂചന. കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകുന്നതോടെ രണ്ട് ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ട അവസ്ഥയിലുമാണ്.
പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് ഉടനെ നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നികുതി വകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം അഞ്ചിന് നികുതി സെക്രട്ടറിയും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറും നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ മദ്യനയത്തില്‍നിന്ന് ഇളവു വേണ്ടതിനാല്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്നതിനാല്‍ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നു പറഞ്ഞ സെക്രട്ടറി ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടുകയും ചെയക്കതിരുന്നു.
from kerala news edited
via IFTTT