121

Powered By Blogger

Wednesday, 31 December 2014

മുലപ്പാല്‍ രുചിക്കാന്‍ ചൈനയില്‍ വെബ്‌സൈറ്റ്‌; കുടുങ്ങിയത്‌ നിരവധി അമ്മമാര്‍









Story Dated: Wednesday, December 31, 2014 03:48



mangalam malayalam online newspaper

ബെയ്‌ജിംഗ്‌: മുല കുടിക്കാന്‍ കൊതിയുള്ളവര്‍ക്കായി ചൈനയില്‍ വെബ്‌സൈറ്റ്‌. സംഗതി തമാശയെന്ന്‌ കരുതിയെങ്ങില്‍ തെറ്റി. ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ക്ക്‌ പേരുകേട്ട ചൈനയിലാണ്‌ ഒരു വെബ്‌സൈറ്റ്‌ മുലകുടിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക്‌ അവസരം ഒരുക്കിയത്‌. സംഭവത്തെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ കുടുങ്ങിയതാവട്ടെ നിരവധി അമ്മമാര്‍.


പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണ്‌ കുടുങ്ങിയതില്‍ കൂടുതലും. വിപണിയില്‍ മുലപ്പാലിന്‌ ഡിമാന്റ്‌ ഏറിയത്‌ തിരിച്ചറിഞ്ഞ സംഘം വ്യത്യസ്‌തമായ മാര്‍ക്കറ്റിംഗ്‌ തന്ത്രം തിരഞ്ഞെടുത്താണ്‌ ആവശ്യക്കാരെ കണ്ടെത്തിയത്‌. വെബസൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ശുദ്ധമായ മുലപ്പാലാണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ആവശ്യക്കാര്‍ വിശ്വസ്‌തരാണെന്ന്‌ ഉറപ്പായാല്‍ യുവതികളായ അമ്മമാരെ വെബ്‌സൈറ്റ്‌ എത്തിച്ചുനല്‍കും. സംഗതി ചൈനയില്‍ ക്ലിക്‌ ആയതോടെ നിരവധി മുലപ്പാല്‍ കൊതിയന്മാരാണ്‌ വെബ്‌ സൈറ്റിനെ സമീപിച്ചത്‌. ഇതില്‍ പൂരിഭാഗവും അറിയപ്പെടുന്ന പണക്കാരാണെന്നതും ശ്രദ്ധേയം.


പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ സൈറ്റിനെ കുറിച്ചും അതിലെ മുലപ്പാല്‍ ദാതാക്കളെ കുറിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്‌. ഉപഭോക്‌താക്കളില്‍ നിന്നും വലിയ തുകകളാണ്‌ സംഘം ഈടാക്കിയിരുന്നത്‌. ശുദ്ധമായ മുലകുടിക്ക്‌ ഒപ്പം സെക്‌സിനും സംഘം അവസരം ഒരുക്കിയിരുന്നു. സംഘത്തിലെ അമ്മമാരുടെ അവസ്‌ഥയാവട്ടെ തികച്ചും ദയനീയം. ഇവരില്‍ പലരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ നല്‍കിയിട്ട്‌ ദിവസങ്ങളായി. മുലപ്പാലിന്റെ അളവ്‌ കുറഞ്ഞാല്‍ തങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലവും കുറയുമെന്നതാണ്‌ പല അമ്മമാരെയും കുട്ടികളുടെ മുലകുടി ഒഴിവാക്കാന്‍ പേരിപ്പിച്ചത്‌. മറ്റുചിലരാവട്ടെ ദിവസത്തില്‍ ഒരുതവണ കുട്ടിയെ മുലകുടിക്കാന്‍ അനുവദിച്ചിരുന്നു.


എന്തിനെയും ആഹാരമാക്കുന്ന ചൈനയില്‍ മുലകുടി ഒരു വിനോദമായി കരുതുന്നവരും കുറവല്ല. ശുദ്ധമായ മുലപ്പാല്‍ ആരോഗ്യത്തിന്‌ ഗുണം ചെയ്യുമെന്നതും ഔഷധമായി ഉപയോഗിച്ച്‌ പോരുന്നതും മുലപ്പാലിന്റെ ഡിമാന്റ്‌ കുടാന്‍ കാരണമായി. മുലപ്പാല്‍ എത്തിച്ച്‌ കൊടുക്കാന്‍ നിരവധി കമ്പനികള്‍ ചൈനയില്‍ പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്‌.


സംഭവം വിവാദമായതോടെ ഇത്തരം കമ്പനികളെ കുറിച്ചും പോലീസ്‌ അന്വേഷിച്ച്‌ വരുകയാണ്‌. മുലപ്പാല്‍ കൊടുക്കാന്‍ തയ്യാറാകുന്ന യുവതികള്‍ക്ക്‌ സ്വപ്‌നം കാണുന്നതിലും കൂടുതല്‍ പണമാണ്‌ പലരും വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ഇത്തരം വാഗ്‌ദാനങ്ങളില്‍ വീണ്‌ പെണ്‍വാണിഭ സംഘങ്ങളുടെ കയ്യില്‍പെടുന്ന അമ്മമാരുടെ എണ്ണം ചൈനയില്‍ ഓരോവര്‍ഷവും കൂടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.










from kerala news edited

via IFTTT